ആലപ്പുഴ: ബിജെപി നേതാവും കായംകുളം മുന്‍ നഗരസഭാ കൗണ്‍സിലറുമായ ഡി. അശ്വിനി ദേവ് (56)അന്തരിച്ചു. വാഹന അപകടത്തില്‍ പരിക്കേറ്റ് ദീര്‍ഘകാലമായി ചികിത്സയില്‍ ആയിരുന്നു. അവിവാഹിതന്.
ബാലഗോകുലത്തിലൂടെയാണ് പൊതുരംഗത്തു വന്നത്. എബിവിപിയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആയും സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ആയും പ്രവര്‍ത്തിച്ചു. യുവമോര്‍ച്ചയുടെ ആദ്യകാല ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു.കായംകുളം ശ്രീരാമകൃഷ്ണാശ്രമം മുന്‍ സെക്രട്ടറി, ബിജെപി മണ്ഡലം പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി, ദക്ഷിണ മേഖല വൈസ് പ്രസിഡന്റ്, കായംകുളം നഗരസഭാ കൗണ്‍സിലര്‍
എന്നീ ചുമതലകള്‍ വഹിച്ചു.
ഉജ്ജ്വലനായ സംഘാടകന്‍, വാഗ്മി, എഴുത്തുകാരന്, കവി, ജനപ്രതിനിധി…. പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും മികവ് തെളിയിച്ച പൊതു പ്രവര്‍ത്തകനാണ്.
Discussion about this post