അടൂര്‍: അമേരിക്കന്‍ പ്രവാസി മലയാളിയും സംഘടനാ പ്രവര്‍ത്തകനുമായ ശ്രീകുമാര്‍ ഉണ്ണിത്താന്റെ ‘ നൊമ്പരങ്ങളുടെ പുസ്തകം ‘ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. ഭാര്യ ഉഷയുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന കുറിപ്പുകളുടെ സമാഹാരം ജീവിതാനുഭവങ്ങളുടേയും വേര്‍പാടിന്റെ ദുഃഖങ്ങളുടേയും ആകെ തുകയാണെന്ന് അടൂര്‍ പറഞ്ഞു. വേദനയെ എഴുത്ത് ഏറ്റെടുത്ത കാഴ്ചയാണ് ഇത്. പ്രവാസ ജീവിതത്തിനിടിലും മലയാളവും എഴുത്തും കൈവവിടുന്നില്ല എന്നതാണ് പ്രധാനം. ക്യാന്‍സര്‍ മൂലം അകാലത്തില്‍ പൊലിഞ്ഞ ഭാര്യയുടെ ശുന്യത സൃഷ്ട്രിച്ച നിസ്സഹായത ശ്രീകുമാര്‍ കുറിക്കുമ്പോഴും ‘ നൊമ്പരങ്ങളുടെ പുസ്തകം ‘ ജീവിതത്തെ നേരിടാനുള്ള ആത്മവിശ്വസവും പകരുന്നു’ .അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആദ്യ പതിപ്പ് ഏറ്റുവാങ്ങി.
ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍, നിരൂപകന്‍ പ്രദീപ് പനങ്ങാട് , ഡോ. മണക്കാല ഗോപാലകൃഷ്ണന്‍, മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. കെ. എസ്. രവി, ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി ഡോ. സജിമോന്‍ ആന്റണി, സുരേഷ് ബാബൂ, വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീകുമാര്‍ ഉണ്ണിത്താന്‍ മറുപടി പ്രസംഗം നടത്തി.
Discussion about this post