തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുര സുന്ദരിദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ആദിപരാശക്തി വിഗ്രഹത്തിന്റെ കൊത്തുപണികൾ പൂർത്തിയായി. രാജസ്ഥാനിലെ ജയ്പൂരിലായിരുന്നു വിഗ്രഹ നിർമ്മാണം പൂർത്തിയാക്കിയത്. ഏകദേശം രണ്ട് വർഷത്തോളം സമയമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്.
രാജമാതംഗിയുടെയും ദുർഗ്ഗാദേവിയുടെയും വിഗ്രഹങ്ങളാണ് കൊത്തിയെടുത്തത്. 18.5 അടി ഉയരത്തിൽ ഒറ്റക്കല്ലിൽ തീർത്തതാണ് ആദി പരാശക്തിയുടെ വിഗ്രഹം. പീഠം കൂടി ആകുമ്പോൾ 23 അടി ഉയരമാകും ഉണ്ടാകുക. രാജ്യത്തെ തന്നെ ഏറ്റവും ഉയരം കൂടി മാർബിൾ വിഗ്രഹമാണ് ഇത്.
രാജസ്ഥാനിലെ മാർബിൾ മല വിലയ്‌ക്ക് വാങ്ങിയ ശേഷമാണ് ഒറ്റക്കൽ വിഗ്രഹം കൊത്തിയെടുത്തത്. ഭയിൻസ്ലാനയിൽ നിന്നെടുതക്ത 30 അടി ഉയരവും 20 അടി കനവും 40-50 ടൺ ഭാരമുള്ള മാർബിൾ ശിലയിലാണ് ആദിപരാശക്തി രൂപം കൊത്തിയെടുത്തത്. ഏകദേശം ആറ് കോടിയോളം രൂപയാണ് ചിലവഴിച്ചത്.
Discussion about this post