തിരുവനന്തപുരം: കുടുംബശ്രീയെയും വിവരാവകാശ നിയമത്തിന്‌റെ പരിധിയില്‍ ഉള്‍പ്പെടുത്തി. കുടുംബശ്രീ സംസ്ഥാന, ജില്ലാ ഓഫീസുകളും യൂണിറ്റുകളും വിവരാവകാശ നിയമത്തിന് പരിധിയില്‍ ഉള്‍പ്പെടുമെന്ന്് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഒക്ടോബറില്‍ ഉത്തരവിട്ടിരുന്നു. ഇതാണ് ഇപ്പോള്‍ നടപ്പിലായത്. സര്‍ക്കാരിന്‌റെ പല പദ്ധതികളും ഇപ്പോള്‍ കുടുംബശ്രീ ഏറ്റെടുത്തു നടത്തുന്നുണ്ട്. പൊതുജീവിതത്തിന്‌റെ ഭാഗമാവുകയും പൊതുഫണ്ട് കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഏജന്‍സിയെന്ന നിലയ്‌ക്ക് ജനങ്ങളോട് ഉത്തരവാദിത്വം പുലര്‍ത്താന്‍ കുടുംബശ്രീ ബാദ്ധ്യസ്ഥമാണ്. ഇതിനാലാണ് വിവരാവകാശ നിയമത്തിന്‌റെ പരിധിയില്‍ പെടുത്താന്‍ വിവരാവകാശ കമ്മീഷണര്‍ നിര്‍ദേശിച്ചത്. പൊതുജനങ്ങള്‍ക്ക് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കണക്കുകളും കാര്യങ്ങളും ഇനിമേല്‍ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചാല്‍ ലഭ്യമാകും. വിവരാവകാശ നിയമം നിലവില്‍ വന്ന് 18 വര്‍ഷത്തിനുശേഷമാണ് കുടുംബശ്രീ പരിധിയില്‍ വരുന്നത്.
Discussion about this post