സമുദായാചാര്യന്റെ ജീവിതയാഥാർത്ഥ്യങ്ങളെ ലോകമെമ്പാടുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ എൻ.എസ്.എസ്. ഹിന്ദുകോളേജ് പ്രിൻസിപ്പൽ ഡോ.എസ്.സുജാത രചിച്ച രണ്ടാമത്തെ പുസ്തകമായ ”മന്നത്ത് പത്മനാഭൻ: വിഷൻ ഓഫ് ഹിന്ദുയിസം”ത്തിന്റെ പ്രകാശനം ബുധനാഴ്ച്ച നടക്കുമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ
ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരനും എഴുത്തച്ഛൻ പുരസ്‌ക്കാരജേതാവുമായ സി.രാധാകൃഷ്ണൻ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർക്ക് പുസ്തകം കൈമാറി പ്രകാശനം നിർവ്വഹിക്കും.
ആദ്യപുസ്തകത്തിൽ മന്നത്ത് പത്മനാഭന്റെ നവോത്ഥാനപ്രവർത്തനങ്ങളെപ്പറ്റിയുള്ള സംഗ്രഹമായിരുന്നു. മലയാളത്തിൽ നിന്നും ലോകം മുഴുവൻ മന്നത്ത് പത്മനാഭന്റെ പ്രവർത്തനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഡോ.എസ്.സുജാത പുസ്തകരചനയ്ക്ക് തുടക്കമിട്ടത്.
പുസ്തകത്തിന്റെ റോയൽറ്റി നായർസർവ്വീസ് സൊസൈറ്റിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്.
ആദ്യപുസ്തകം മൂന്നാഴ്ച്ചയ്ക്കുള്ളിൽ മൂന്ന് എഡിഷനുകളാണ് പുറത്തിറങ്ങിയത്. ഇതിന് ശേഷം മന്നത്ത് പത്മനാഭന്റെ സ്ത്രീ ശാക്തീകരണപ്രവർത്തനങ്ങളെ ക്രോഡീകരിച്ചുള്ള പുസ്തകം പുറത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി ഡോ.എസ്.സുജാത അറിയിച്ചു.
ഇതിന് ശേഷം മന്നത്ത് പത്മനാഭന്റെ ആത്മകഥയുടെ സമ്പൂർണ്ണരൂപം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമവുമുണ്ട്. രണ്ടാമത്തെ പുസ്തകത്തിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെയും പ്രസ്താവനകളുടെയും ലേഖനങ്ങളുടെയും സംഗ്രഹമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നുത്.
Discussion about this post