ചവറ : പന്മന ഭാഷയും സംസ്കാരവും ഏറെ ചർച്ചാവിഷയമാകുന്ന ഈ കാലഘട്ടത്തിൽ മഹാഗുരു ചട്ടമ്പിസ്വാമികളുടെ ആദിഭാഷാവിപ്ലവം പഠനവിധേയമാക്കണമെന്ന് സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ. ആദിഭാഷാവിപ്ലവം എന്ന വിഷയത്തിൽ പന്മന ആശ്രമത്തിൽ നടന്ന പ്രതിമാസ സത്സംഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കൊളോണിയൽ ഭാഷയുടെയും സംസ്കൃതത്തിന്റെയും സ്വാധീനത്തിൽ പ്രാദേശികഭാഷകൾ അമർന്നപ്പോൾ അതിനു പ്രതിരോധം ഒരുക്കുകയാണ് ചട്ടമ്പിസ്വാമികൾ ചെയ്തത് നൂറു വർഷം മുമ്പ് എഴുതപ്പെട്ട ആദിഭാഷ എന്ന കൃതിയിലെ ആശയങ്ങൾ പണ്ഡിതന്മാരിലൂടെയും കുടുംബസദസ്സുകളിലൂടെയും പ്രചരിച്ചിരുന്നു.ദ്രാവിഡസംസ്കാരത്തിന്റെ അതിജീവനശക്തിയും ഭാഷാശേഷിയും വ്യക്തമായി ആവിഷ്കരിക്കാൻ ആദിഭാഷാവിപ്ലവത്തിലൂടെ സ്വാമികൾക്ക് കഴിഞ്ഞു. സ്വാമി നിത്യ സ്വരൂപാനന്ദ, ജി. ബാലചന്ദ്രൻ, സിനി വി.ആർ. എന്നിവർ സംസാരിച്ചു. അരുൺ രാജ്, സുകുമാരൻ എന്നിവർ നേതൃത്വം നൽകി.
Discussion about this post