VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭാരതം പ്രതീക്ഷകളുടെയും സാധ്യതകളുടെയും നാട് : ഉപരാഷ്‌ട്രപതി

VSK Desk by VSK Desk
7 July, 2024
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: ഭാരതം പ്രതീക്ഷകളുടെയും സാധ്യതകളുടെയും നാടാണെന്നും ലോകം അതംഗീകരിക്കുന്നുവെന്നും ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍ഖര്‍. തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ 12-ാമത് ബിരുദദാനം നിര്‍വഹിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി.

കഴിഞ്ഞ ഒരു വര്‍ഷത്തെ ബഹിരാകാശ ദൗത്യങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നവയാണ്. ചന്ദ്രയാന്‍, ആദിത്യ എല്‍ 1 ദൗത്യങ്ങള്‍ സാധ്യമായത് ഐഎസ്ആര്‍ഒ കാരണമാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയ ആദ്യ രാജ്യമെന്ന ബഹുമതിയില്‍ നമ്മള്‍ അഭിമാനിക്കണം. ആഗോള രാജ്യങ്ങള്‍ ഭാരതത്തിന്റെ ബഹിരാകാശ വിജയങ്ങളെ അംഗീകരിച്ചുകഴിഞ്ഞു. ഈ നൂറ്റാണ്ട് ഭാരതത്തിന്റേതാണ്. ഭാരതം കുതിച്ചുയരുകയാണ്. ആ വളര്‍ച്ച യുവാക്കളാണ് നയിക്കുന്നത്. അത് 2047ല്‍ പാരമ്യത്തിലെത്തും. എന്നാല്‍ 2047നു മുമ്പ് നമ്മള്‍ വികസിത ഭാരതം ആകുമെന്ന് വിശ്വസിക്കുന്നു. മൂന്നാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയാകാനുള്ള പാതയിലാണ് രാജ്യം. യുവാക്കള്‍ക്ക് വളരാനുള്ള മികച്ച അന്തരീക്ഷം രാജ്യത്തുണ്ടെന്നും അവരുടെ താല്പര്യം, കഴിവ്, എന്നിവ വളര്‍ത്തിയെടുക്കാന്‍ ഭാരതത്തില്‍ സാധിക്കുമെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.

ഐഎസ്ആര്‍ഒയിലടക്കം പ്രവര്‍ത്തിച്ച് രാജ്യത്തിന്റെ മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നുവെന്നത് അഭിമാനകരമാണ്. ഓരോ നിമിഷവും ലോകത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ബിരുദം ഏറ്റുവാങ്ങിയ എല്ലാവര്‍ക്കും കഴിയണം. ലിഥിയം, സോഡിയം അടക്കമുള്ള മൂലകങ്ങളുടെ വരും സാധ്യതകളിലാണ് ഇന്ന് ലോകത്തിന്റെ ശ്രദ്ധ. ഹൈഡ്രജന്‍ ഇന്ധനമാക്കി ഹരിത ഊര്‍ജ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഭാരതം കര്‍മപദ്ധതി ആരംഭിച്ചു കഴിഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ബ്ലോക്ക് ചെയിന്‍ മാനേജ്‌മെന്റടക്കമുള്ള നവീന വിഷയങ്ങള്‍ക്ക് സാധ്യതയേറുകയാണ്. ഇവയുടെ എല്ലാം സാധ്യതകള്‍ അറിയുകയും പഠിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിവേഗം രൂപാന്തരം പ്രാപിക്കുന്ന ശാഖയെന്ന രീതിയില്‍ സ്‌പേസ് ടെക്‌നോളജിയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും വിദ്യാര്‍ത്ഥി സമൂഹത്തിന് ബാധ്യതയുണ്ട്. പ്രസ്തുത മേഖലകളില്‍ ഗവേഷണ ഫലങ്ങള്‍ കോടിക്കണക്കിനു വരുന്ന ഭാരത ജനതയ്‌ക്ക് പ്രയോജനപ്പെടുംവിധം ഉപയോഗിക്കണമെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. പരാജയങ്ങളില്‍ ഭയപ്പെടേണ്ടതില്ല. അത് വരും വിജയങ്ങളുടെ മുന്നോടിയായി കണ്ടാല്‍ മതി. ഐഐഎസ്ടി ബിരുദ ദാനം ഉപരാഷ്‌ട്രപതി നിര്‍വഹിച്ചു. ഉപരാഷ്‌ട്രപതിയുടെ പത്‌നി സുധേഷ് ധന്‍ഖര്‍ മികച്ച പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്, ചാന്‍സലര്‍ ഡോ. ബി.എന്‍. സുരേഷ്, ഐഐഎസ്ടി ഡയറക്ടര്‍ എസ്. ഉണ്ണികൃഷ്ണന്‍ നായര്‍, എല്‍പിഎസ്‌സി ഡയറക്ടര്‍ ഡോ. വി. നാരായണന്‍, രജിസ്ട്രാര്‍ പ്രൊഫ. കുരുവിള ജോസഫ് എന്നിവര്‍ സംബന്ധിച്ചു. ക്യാമ്പസില്‍ ഉപരാഷ്‌ട്രപതിയും പത്‌നിയും ചേര്‍ന്ന് വൃക്ഷത്തൈ നടുകയും ചെയ്തു.

Share
Tweet
SendShareShare

Latest from this Category

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies