ചെങ്ങന്നൂര്‍: ക്രിസ്ത്യന്‍ കോളേജില്‍ ക്യാമ്പസ് ഫ്രണ്ട് കൊലപ്പെടുത്തിയ വിശാലിന്റെ ധീരോജ്വലമായ സ്മരണകള്‍ ഉയര്‍ത്തി എബിവിപി.
ക്രിസ്ത്യന്‍ കോളേജില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് ഉദ്ഘാടനം ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിനെയും മറ്റ് ഇസ്ലാമിക ഭീകരവാദ സംഘടനകളെയും അവരുടെ വര്‍ഗീയ തീവ്രവാദ അജണ്ടകളെയും പൊതു സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടാനും കലാലയങ്ങളിലെ ഈ ദേശവിരുദ്ധ ശക്തികളെ ചെറുക്കാനും എബിവിപി പ്രതിജ്ഞാ ബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുവലതു വിദ്യാര്‍ഥിസംഘടനകള്‍ ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ക്കൊപ്പമായതിനാല്‍ ഇവര്‍ക്കെതിരെ പ്രതികരിക്കാനാകുന്ന സംഘടന എബിവിപി മാത്രമാണ്. അതുകൊണ്ടാണ് എബിവിപി പ്രവര്‍ത്തകരെ ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുകള്‍ സ്ഥിരമായി ആക്രമിക്കുന്നത്. ഇത്തരം ആക്രമങ്ങള്‍ കൊണ്ട് എബിവിപി പ്രവര്‍ത്തനം അവസാനിപ്പിക്കില്ല. വിശാലിന്റെ ഓര്‍മ്മകള്‍ എബിവിപി പ്രവര്‍ത്തകരെ എന്നും സ്വാധീനിക്കുന്നതാണ്. സിഎഫ്ഐ-എസ്എഫ്ഐ പോലുള്ള സംഘടനകളുടെ അക്രമരാഷ്‌ട്രീയത്തെ ചെറുത്ത് തോല്‍പിച്ച് ആശയസംവാദത്തിലൂന്നിയ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തന്നതിനു നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഗോകുല്‍ കൃഷ്ണ, ആലപ്പുഴ ജില്ലാ സെക്രട്ടറി ആഷിന്‍ അനില്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി അശ്വിന്‍ എന്നിവര്‍ പങ്കെടുത്തു. 2012 ജൂലൈ 17നാണ് വിശാല്‍ ക്യാമ്പസ് ഫ്രണ്ടുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
Discussion about this post