കൊച്ചി: പതഞ്ജലി യോഗ ട്രെയിനിങ് ആൻ്റ് റിസർച്ച് സെൻ്ററിൻ്റെ (പൈതൃക്) നേതൃത്വത്തിൽ ഏകദിന ഭരതനാട്യ ശില്പശാല 28 ന് രാവിലെ 9 മുതൽ വൈകിട്ട് നാല് വരെ എറണാകുളം ടി ഡി റോഡ് ലക്ഷ്മി ബായി ടവറിലെ പൈതൃക് ഭവനിൽ നടക്കും. പ്രശസ്ത നർത്തകിയും കൊറിയോഗ്രാഫറുമായ മഞ്ജു വി നായർ ശില്പശാല നയിക്കും. കാസർകോട് കേന്ദ്ര സർവകലാശാലാ സ്കൂൾ ഓഫ് കൾച്ചറൽ സ്റ്റഡീസ് ഡീൻ ഡോ. സ്വപ്ന എസ്. നായർശില്പശാല ഉദ്ഘാടനം ചെയ്യും.
യോഗാസനങ്ങൾ, പ്രാണായാമങ്ങൾ, യോഗാ തെറാപ്പി, അംഗീകൃത യോഗാ കോഴ്സുകൾ എന്നിവയെക്കുറിച്ച് പൈതൃക് അദ്ധ്യാപകർ അവബോധം നല്കും. നാട്യകലാരംഗത്തെ ഗവേഷണ സാധ്യതകളെ സംബന്ധിച്ച് പൈതൃക് റിസർച്ച് ഡയറക്ടറും ശില്പശാലയുടെ കോ ഓർഡിനേറ്ററുമായ ഡോ.മേഘ ജോബി സംസാരിക്കും.
Discussion about this post