വിശാൽ വധക്കേസിൽ DYFI നേതാവിന്റെ സാക്ഷിമൊഴി ഇടതുപക്ഷവും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണെന്ന് എബിവിപി സംസ്ഥാനസെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. കാമ്പസ് ഫ്രണ്ട് തീവ്രസ്വഭാവമുള്ള സംഘടനയല്ലെന്ന് ചെങ്ങന്നൂർ വിശാൽ വധക്കേസിലെ സാക്ഷിയായ ഡിവൈഎഫ് ഐ നേതാവ് അഖിൽ കോടതിയിൽ മൊഴി നല്കി. സംഭവ കാലത്ത് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ എസ് എഫ് ഐ യുണീറ്റ് സെക്രട്ടറിയായിരുന്ന സാക്ഷി, മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിൽ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്കുകയായിരുന്നു.
പോലിസിന് ഇയാൾ നേരത്തെ നല്കിയ മൊഴി ഇയാൾ കോടതിയിൽ നിഷേധിച്ചതിനെ തുടർന്ന് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ സാക്ഷി കൂറുമാറിയതായി കണ്ട് വിശദമായ ക്രോസ് വിസ്താരം നടത്തി.
ഇത് ഇടതുപക്ഷവും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള അന്തർധാരയുടെ തെളിവ് ആണ്. എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് കാമ്പസ് ഫ്രണ്ട് കാരാണെന്ന് സമ്മതിച്ച സാക്ഷി, കണ്ണുരിൽ സച്ചിനെ കൊലപ്പെടുത്തിയത് കാമ്പസ് ഫ്രണ്ട് കാരല്ലേ എന്ന ചോദ്യത്തിന് അറിയില്ല എന്നാണ് മറുപടി പറഞ്ഞത്.
ഇയാൾ നിലവിൽ ഡി വൈ എഫ് ഐ ചെങ്ങന്നൂർ ലോക്കൽ കമ്മിറ്റി അംഗമാണെന്ന്. വിശാലിനെ കൊലപ്പെടുത്തിയത് കാമ്പസ് ഫ്രണ്ട് കരാണെന്ന് അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് അറിവില്ല എന്നും കേസിലെ പ്രതികളായ നാസിം, ആസിഫ് തുടങ്ങിയവർ കോളേജിലെ കാമ്പസ് ഫ്രണ്ട്കാരാണെന്നും സാക്ഷി കോടതിയിൽ പറഞ്ഞു. ഈ ഉത്തരങ്ങളൊക്കെ ഇടതുപക്ഷം പോപ്പുലർ ഫ്രണ്ടിനെ സംരക്ഷിക്കുന്നു എന്നതിന് തെളിവാണ്. പരുമല യിലെ വിദ്യാർത്ഥികളെ കൊന്നത് ഉൾപ്പടെയുള്ള കേരളത്തിൽ ഇടതുപക്ഷം നടത്തുന്ന കൊലപാതകങ്ങളും ഇസ്ലാമിക തീവ്രവാദികളും നടത്തുന്ന കൊലപാതകങ്ങളും ദേശീയ ആശയങ്ങളുടെ വക്താക്കളെ ഇല്ലാതാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേരളത്തിലെ ഇസ്ലാമിക ഭീകരതക്ക് ഇടതുപക്ഷം പിന്തുണക്കുന്നത് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ തകർക്കുമെന്നും ഇത്തരത്തിൽ ഇടതുപക്ഷവും ഇസ്ലാമികതീവ്രവാദികളും കൂടി കാമ്പുസുകളിൽ നടത്തുന്ന അക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post