കൊല്ലം: തപസ്യ കലാസാഹിത്യവേദി സംസ്ഥാന പഠനശിബിരം 10, 11 തീയതികളില്‍ കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കും. പത്തിന് രാവിലെ 10ന് ചലച്ചിത്രനടനും നാടക സംവിധായകനുമായ ഇ.എ. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി.ജി. ഹരിദാസ് അധ്യക്ഷനാകും.
സംസ്ഥാന പൊതുകാര്യദര്‍ശി കെ.റ്റി. രാമചന്ദ്രന്‍, ഉപാധ്യക്ഷന്‍ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ചലച്ചിത്ര നിര്‍മാതാവ് രഞ്ജിലാല്‍ ദാമോദരന്‍, സംസ്‌കാര്‍ ഭാരതി കേന്ദ്രസമിതിയംഗം ലക്ഷ്മി നാരായണന്‍, തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ എസ്. രാജന്‍ബാബു, സംസ്ഥാന സെക്രട്ടറി ആര്‍. അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
11.30ന് തപസ്യ- സുവര്‍ണ ജയന്തിയുടെ വൈചാരികമാനം പരിപാടിയില്‍ തപസ്യ കേന്ദ്ര ഭരണസമിതി അംഗം എം. സതീശന്‍ പ്രഭാഷണം നടത്തും. സംസ്ഥാന ഉപാധ്യക്ഷന്‍ കല്ലറ അജയന്‍ അധ്യക്ഷനാകും. സഹ പൊതുകാര്യദര്‍ശി സി.സി. സുരേഷ്, സംസ്ഥാന കാര്യദര്‍ശി മണി എടപ്പാള്‍ എന്നിവര്‍ സംസാരിക്കും. 2.30ന് സുവര്‍ണ സമീക്ഷയും പ്രതീക്ഷയും പരിപാടിയില്‍ തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ മുരളി പാറപ്പുറം പ്രഭാഷണം നടത്തും. സംസ്ഥാന ഉപാധ്യക്ഷ ഡോ.വി. സുജാത അധ്യക്ഷത വഹിക്കും. സഹ പൊതുകാര്യദര്‍ശിമാരായ അനൂപ് കുന്നത്ത്, ജി. മഹേഷ് എന്നിവര്‍ സംസാരിക്കും.
വൈകിട്ട് 6ന് ആദരണ സഭയില്‍ കലാമണ്ഡലം രാജീവന്‍ നമ്പൂതിരി, അമ്പലപ്പുഴ പ്രദീപ്, ഗോപിക കണ്ണന്‍, അനന്യ സുഭാഷ് എന്നിവരെ ആദരിക്കും. തപസ്യ കുന്നത്തൂര്‍ താലൂക്ക് അധ്യക്ഷന്‍ കെ.വി. രാമാനുജന്‍ തമ്പി അധ്യക്ഷനാകും. ബി. അനൂപ് കുമാര്‍, സി.എസ്. വിജയകുമാര്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് 7ന് കലാസന്ധ്യ, സംഗീത സമന്വയം. 7.30ന് മോഹിനിയാട്ടം, 8ന് പാട്ടരങ്ങ്, 8.30ന് ഡോക്യുഫിക്ഷന്‍. തപസ്യ ജില്ലാ കാര്യദര്‍ശി എസ്. ജയകുമാര്‍, ജില്ലാ ഉപാധ്യക്ഷന്‍ എസ്. പ്രേംലാല്‍ എന്നിവര്‍ സംസാരിക്കും.
11ന് രാവിലെ 8.30ന് സംഘടന പര്‍വത്തില്‍ തപസ്യ കേന്ദ്ര ഭരണ സമിതി അംഗം എം. ശ്രീഹര്‍ഷന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനാകും. സംസ്ഥാന പൊതു കാര്യദര്‍ശി കെ.ടി. രാമചന്ദ്രന്‍, ഉപാധ്യക്ഷന്‍ മുരളി പാറപ്പുറം, സംസ്ഥാന സഹ പൊതു കാര്യദര്‍ശി അനൂപ് കുന്നത്ത്, കേന്ദ്ര ഭരണ സമിതിയംഗം സി. രജിത്ത് കുമാര്‍, സംസ്‌കാര്‍ ഭാരതി ദക്ഷിണ ക്ഷേത്ര പ്രമുഖ് കെ.പി. രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 11.30ന് സമാപന സഭയില്‍ ആര്‍എസ്എസ് കേരള സംയുക്ത പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി.രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും. സംസ്ഥാന ഉപാധ്യക്ഷന്‍ ഐ.എസ്. കുണ്ടൂര്‍ അധ്യക്ഷനാകും. ഗോപി കൂടല്ലൂര്‍, എസ്. രാജന്‍ബാബു, ജില്ലാ പൊതുകാര്യദര്‍ശി രവികുമാര്‍ ചേരിയില്‍ എന്നിവര്‍ സംസാരിക്കും.
Discussion about this post