തിരുവനന്തപുരം: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി നേത്രദാനം എന്ന വിഷയത്തില്‍ സമദൃഷ്ടി ക്ഷമതാവികാസ് മണ്ഡല്‍ (സക്ഷമ) കവിതരചനാ മത്സരം സംഘടിപ്പിക്കും. മലയാളത്തില്‍ 20 വരികളില്‍ കവിയാത്തതും വിദ്യാര്‍ത്ഥിയുടെ മൗലികവും മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ രചനയായിരിക്കണം സമര്‍പ്പിക്കേണ്ടത്.
ഓരോ വിഭാഗത്തിലും ഏറ്റവും മികച്ച മൂന്ന് സൃഷ്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, മൊമന്റോ, ക്യാഷ് അവാര്‍ഡ് എന്നിവ നല്‍കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 3001, 2001, 1001 രൂപയാണ് സമ്മാനം. പങ്കെടുക്കുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും അതത് സ്‌കൂളില്‍ വച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. മികച്ച 2030 സൃഷ്ടികള്‍ ഉള്‍പ്പെടുത്തി പുസ്തകമായി പ്രസിദ്ധീകരിക്കും.
രചനകള്‍ 16ന് മുമ്പായി [email protected] എന്ന വിലാസത്തില്‍ അയയ്ക്കണം. കവിത ശീര്‍ഷകത്തോടൊപ്പം വെള്ളക്കടലാസില്‍ വൃത്തിയായി എഴുതി മറുപുറത്ത് രചയിതാവിന്റെ പേര്, ക്ലാസ്, അഡ്മിഷന്‍ നമ്പര്‍, വിദ്യാലയത്തിന്റെ പേര് എന്നിവ രേഖപ്പെടുത്തി സ്‌കാന്‍ ചെയ്ത് വേണം ഇ മെയില്‍ അയയ്ക്കാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 8921429994 / 9037955660.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)




Discussion about this post