വയനാട്: വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ നടക്കുവാൻ കഴിയാത്തവർക്ക് ദിന്നശേഷികാരുടെ സംഘടനയായ സക്ഷമ വീൽചെയറുകളും, വാക്കറുകളും, വിതരണം ചെയ്തു. ബാഗ്ലൂരിലുള്ള ഉത്തിഷ്ഠ എന്ന സന്നദ്ധ സംഘടനയാണ് ഇവ സംഭാവന ചെയ്തത്.
മുട്ടിൽ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷനിൽ വെച്ച് നടന്ന പരിപാടിയിൽ സക്ഷമ ജില്ലാ പ്രസിഡൻറ്റ് ശ്രീ ടി.വി. രാഘവൻ സക്ഷമ വയനാട് ജില്ലയിൽ ഭിന്നശേഷിക്കാർക്ക് ഭക്ഷ്യകിറ്റ്, ഇലക്ട്രിക് വിൽ ചെയറുകൾ, മരുന്നുകൾ, ഷീറ്റുകൾ എന്നിവ വിതരണം ചെയ്തിട്ടുണ്ട് എന്നും ഉത്തിഷ്ഠ നൽകിയ വീൽ ചെയറുകളും, വാക്കുകളും, അർഹരായവർക്ക് എത്രയും പെട്ടന്ന് എത്തിച്ചു കൊടുക്കുമെന്നും, ഉത്തിഷ്ഠ എന്ന സന്നദ്ധ സംഘടനയ്ക്ക് വളരെയധികം നന്ദിയും അറിയിച്ചു.
ഈ പരിപാടിയിൽ മുട്ടിൽ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷനിലെ പത്മശ്രീ ഡോ : ധനഞ്ജയ് ദിവാകർ സഗ്ദേവ് പ്രത്യേകം സാമിപ്യവും ഉണ്ടായി സക്ഷമ ജില്ലാ വൈ: പ്രസിഡൻറ്റ് ശ്രീമതി. എ ദേവകി ജില്ലാ മഹിളാ പ്രമുഖ് ശ്രിമതി രുഗ്മണി ഭാസ്ക്കരൻ , ജില്ലാ സെക്രട്ടറി ശ്രീ കെ.കൃഷ്ണൻ, ശ്രി അനിൽ കരണി, ശിജയദേവൻ, എന്നിവർ പങ്കെടുത്തു.
Discussion about this post