ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ 170ാമത് തിരുജയന്തി സമ്മേളനം ശിവഗിരിയില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്തു,
പുലര്‍ച്ചെ തിരുവവതാര മുഹൂര്‍ത്ത പ്രാര്‍ത്ഥന ശിവഗിരി മഹാസമാധി സന്നിധാനത്തില്‍ നടന്നു. തുടര്‍ന്ന്് ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പതാക ഉയര്‍ത്തി. ജപയജ്ഞത്തിന് സ്വാമി പരാനന്ദ ദീപം തെളിയിച്ചു. ജപയജ്ഞം ധര്‍മ്മസംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്തു.
തിരുജയന്തി സമ്മേളനത്തില്‍ സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അടൂര്‍ പ്രകാശ് എം.പി., അഡ്വ. വി. ജോയ് എം.എല്‍.എ , മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, ജയന്തി ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ആഘോഷകമ്മിറ്റി ചെയര്‍മാന്‍ കെ. ജി. ബാബുരാജന്‍, ഗുരുധര്‍മ്മ പ്രചരണസഭാ ഉപദേശകസമിതി ചെയര്‍മാന്‍ വി.കെ. മുഹമ്മദ് ഭിലായ്, സഭാ രജിസ്ട്രാര്‍ കെ.ടി. സുകുമാരന്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി അജി എസ്.ആര്‍.എം., അമ്പലത്തറ രാജന്‍, (സേവനം യു.എ.ഇ.) മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സൂര്യപ്രകാശ്, വാര്‍ഡ് കൗണ്‍സിലര്‍ രാഖി എന്നിവര്‍ പ്രസംഗിച്ചു
















