കൊച്ചി: പതഞ്ജലി യോഗാ ട്രയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ (പൈതൃക്) ഗവേഷണ വിഭാഗം നാട്യ യോഗാ സീരിസില്‍ ഉള്‍പ്പെടുത്തി 28ന് മോഹിനിയാട്ട ശില്പശാല സംഘടിപ്പിക്കുന്നു. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ എറണാകുളം ടിഡി റോഡില്‍ ലക്ഷ്മിബായി ടവറിലെ പൈതൃക് ഭവനിലാണ് പരിപാടി. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും കണ്ണൂര്‍ സര്‍വകലാശാല ഫൈന്‍ ആര്‍ട്‌സ് ഫാക്കല്‍റ്റി മെമ്പറുമായ ഡോ. സുമിത നായര്‍ നേതൃത്വം നല്കും. പൈതൃക് ഉപാധ്യക്ഷ അമല രാധേഷ് അധ്യക്ഷത വഹിക്കുന്ന പരിപാടി ഡയറക്ടര്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ജി.ബി ദിനചന്ദ്രന്‍, അക്കാദമിക് ഡയറക്ടര്‍ സന്തോഷ് കെ.കെ. എന്നിവര്‍ സംസാരിക്കും.
ഡോ. മേഘ ജോബിയും മധു എസ് നായരും വിഷയങ്ങള്‍ അവതരിപ്പിക്കും. നവതിയുടെ നിറവിലെത്തിയ ഭരതനാട്യം ആചാര്യന്‍ പി.ജി. ജനാര്‍ദ്ദനനെ നാട്യ- യോഗാ-പൈതൃക് പുരസ്‌ക്കാരവും അശീതിയിലെത്തിയ മോഹിനിയാട്ടം ഗുരു കലാ വിജയനെ നൃത്യ-യോഗാ-പൈതൃക് പുരസ്‌കാരവും ഡോ. സുമിത നായരെ നാട്യ-പൈതൃക്-യുവ പുരസ്‌ക്കാരവും നല്കി ആദരിക്കും.
പി.ജി. ജനാര്‍ദ്ദനന്റെ ‘യുഗാന്തരങ്ങള്‍’ എന്ന ആത്മകഥയുടെ പ്രകാശനവും ഇതോടൊപ്പം നടക്കും.
Discussion about this post