VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിന് നാളെ തുടക്കം

VSK Desk by VSK Desk
30 August, 2024
in കേരളം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

പാലക്കാട്: ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക് ആഗസ്ത് 31 മുതല്‍ സെപ്റ്റംബര്‍ 2 വരെ പാലക്കാട് അഹല്യ കാമ്പസില്‍ നടക്കും. ആര്‍എസ്എസ് ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സാമൂഹ്യ പരിവര്‍ത്തനത്തിനായി പരിശ്രമിക്കുന്ന 32 വിവിധ സംഘടനകളുടെ ദേശീയ ഭാരവാഹികൾ യോഗത്തില്‍ പങ്കെടുക്കുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംഘത്തിന്റെ ചുമതലയുള്ള 90 അഖില ഭാരതീയ കാര്യകർത്താക്കളും മറ്റ് സംഘടനകളുടെ ദേശീയ അദ്ധ്യക്ഷന്‍, ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി, മറ്റു പ്രധാന ദേശീയ ഭാരവാഹികളായ 230 പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. ഇതാദ്യമായാണ് ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്ക് കേരളത്തില്‍ നടക്കുന്നത്.

ജനാധിപത്യ മാര്‍ഗത്തിലൂടെ സാമൂഹ്യ പരിഷ്‌കരണത്തിനായി ഓരോ സംഘടനയും സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെയും മേഖലകളെയും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ സംഘടനകളുടെ പ്രവര്‍ത്തന അനുഭവവും സംഘടനാ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയാവും. വ്യത്യസ്ത രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്കുണ്ടായ അനുഭവങ്ങള്‍, പ്രശ്‌നങ്ങള്‍, നേട്ടങ്ങള്‍, വിലയിരുത്തലുകള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ദേശീയ പ്രാധാന്യമുള്ള മറ്റ് വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് സുനില്‍ ആംബേകര്‍ വിശദീകരിച്ചു. സാമൂഹ്യ വിഷയങ്ങള്‍, ദേശസുരക്ഷയെ സംബന്ധിച്ച കാര്യങ്ങള്‍,ബംഗ്‌ളാദേശിലെ ന്യൂനപക്ഷ വേട്ട തുടങ്ങിയവയും ചര്‍ച്ചയാകും. 2025 വിജയശമി മുതല്‍ 2026 വിജയദശമി വരെ ആര്‍എസ്എസ് ശതാബ്ദിയാണ്. ഇതിന്റെ ഭാഗമായി സാമൂഹ്യ ജീവിതത്തില്‍ വലിയ പരിവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്.

പ്രധാനമായും അഞ്ച് മേഖലകളെ കേന്ദ്രീകരിച്ചാണ് പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.

സാമൂഹ്യ സമരസത എന്നതിലൂടെ സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളും സംഘടനകളും വ്യക്തികളും തമ്മിലുള്ള അകലം കുറയ്ക്കുകയും അടുപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. സാമൂഹ്യ ജീവിതത്തില്‍ പരസ്പര സഹകരണം, വിശ്വാസം എന്നിവ വര്‍ദ്ധിപ്പിക്കണം.

കുടുംബ ശാക്തീകരണമെന്നത് സാമൂഹ്യജീവിതത്തിന്റെ അത് വഴി രാഷ്ട്ര ജീവിതത്തിന്റെയും അടിത്തറ ശക്തിപ്പെടുത്തുന്ന തരത്തില്‍ കുടുംബങ്ങളെ ധാര്‍മികമായി ശാക്തീകരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

പര്യാവരണ ബോധവൽക്കരണത്തിലൂടെ പ്രകൃതിക്കും പരിസ്ഥിതിക്കും അനുയോജ്യമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കും.

സ്വദേശി എന്നതിലൂടെ രാഷ്ട്ര ജീവിതത്തിൻ്റെ സമസ്ത മേഖലയിലും സ്വത്വബോധം നേടണം എന്നതാണ് ലക്ഷ്യമിടുന്നത്.

സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിടുമ്പോഴും രാജ്യം മറ്റുള്ളവരെ ആശ്രയിക്കുന്ന സാഹചര്യമുണ്ട്. ഇതിനുപകരം എല്ലാ രംഗങ്ങളിലും സ്വാശ്രയത്വം കൈവരിക്കുന്ന സമൂഹവും രാജ്യവുമായി മാറണം.

പൗരധര്‍മ്മം എന്നതിലൂടെ സാമൂഹ്യജീവിതത്തിലും വ്യക്തിജീവിതത്തിലും അവകാശങ്ങൾക്കൊപ്പം കടമകളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്ന ആശയം പ്രചരിപ്പിക്കും. അടിസ്ഥാന അവകാശങ്ങളെപോലെ തന്നെ എല്ലാവര്‍ക്കും അടിസ്ഥാന കടമകളും ഉണ്ടെന്ന് ഓര്‍മ്മിക്കണം. രാഷ്ട്രജീവിതത്തെ ശക്തിപ്പെടുത്താന്‍ മൗലിക അവകാശങ്ങളെ പോലെ പൗരന്മാരുടെ കടമകളും പ്രധാനമാണ്. ഈ അഞ്ച് രംഗങ്ങളിലും രാജ്യവ്യാപകമായി വലിയ പരിവര്‍ത്തന പരിശ്രമങ്ങളാണ് സംഘം ശതാബ്ദി വര്‍ഷത്തില്‍ ലക്ഷ്യമിടുന്നതെന്ന് സുനില്‍ ആംബേകര്‍ വിശദീകരിച്ചു. വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും സംഘത്തിന്റെ ഇതേ ലക്ഷ്യത്തിന് അനുസൃതമായ പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്യും. പ്രവര്‍ത്തന മാര്‍ഗരേഖ സംബന്ധിച്ച ചര്‍ച്ചകള്‍ മൂന്ന് ദിവസത്തെ യോഗത്തില്‍ നടക്കും.

നാളെ രാവിലെ 9ന് ആരംഭിക്കുന്ന യോഗത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സർകാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാല്‍, സി.ആര്‍. മുകുന്ദ , അരുണ്‍ കുമാര്‍, അലോക് കുമാര്‍, രാംദത്ത് ചക്രധര്‍, അതുല്‍ ലിമയെ എന്നിവര്‍ പങ്കെടുക്കും.

ആർ എസ് എസ് ഉത്തരകേരള പ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ആർ എസ് എസ് അഖില ഭാരതീയ സഹപ്രചാർ പ്രമുഖ് പ്രദീപ് ജോഷി സന്നിഹിതനായിരുന്നു.

ShareTweetSendShareShare

Latest from this Category

ശാസ്ത്ര കോൺഗ്രസ്

32-ാമത് സ്വദേശി ശാസ്ത്ര കോൺഗ്രസ് കേരള കേന്ദ്ര സർവകലാശാലയിൽ

ഇത് ഭാരതീയ സംസ്‌കൃതിയുടെ നവോത്ഥാനകാലം : ആസാം ഗവര്‍ണര്‍

ആരോഗ്യഭാരതി അഖിലഭാരത പ്രതിനിധി മണ്ഡൽ സമ്മേളനം കൊച്ചിയിൽ

ജന്മാഷ്ടമി പുരസ്‌കാരം സി. രാധാകൃഷ്ണന്

ജനങ്ങളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യം: കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ നിധി ഫൗണ്ടേഷന്‍ ഒരുങ്ങുന്നു

ലവ് ജിഹാദ് പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെതിരെ റൂറൽ എസ് പി ഓഫീസിലേക്ക് ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത് നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന്  പ്രതിഷേധ യോഗം മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ ബിന്ദു മോഹൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത് നേതൃത്വത്തിൽ എസ് പി ഓഫിസ് മാർച്ച് നടത്തി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഗഗൻയാൻ പരീക്ഷണ ദൗത്യം ഈ വർഷം അവസാനം തുടങ്ങും : ഐഎസ്ആർഒ മേധാവി

ശാസ്ത്ര കോൺഗ്രസ്

32-ാമത് സ്വദേശി ശാസ്ത്ര കോൺഗ്രസ് കേരള കേന്ദ്ര സർവകലാശാലയിൽ

സൗത്ത്-സെന്‍ട്രല്‍ റെയില്‍വെയ്ക്ക് നേതൃത്വം നല്കാന്‍ വനിതകള്‍

ഇത് ഭാരതീയ സംസ്‌കൃതിയുടെ നവോത്ഥാനകാലം : ആസാം ഗവര്‍ണര്‍

ആരോഗ്യഭാരതി അഖിലഭാരത പ്രതിനിധി മണ്ഡൽ സമ്മേളനം കൊച്ചിയിൽ

30 ദിവസം ജയിലിലായാൽ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്ഥാനം പോകും; ബില്ല് പാർലമെൻ്റിൽ അവതരിപ്പിച്ച് ആഭ്യന്തരമന്ത്രി

പക്ഷികള്‍ക്കും വാനരന്മാര്‍ക്കും അയോദ്ധ്യയില്‍ പഞ്ചവടി ഒരുങ്ങുന്നു

ജന്മാഷ്ടമി പുരസ്‌കാരം സി. രാധാകൃഷ്ണന്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies