മാവേലിക്കര: ജന്മഭൂമി ഓണം പ്രത്യേക പതിപ്പ് പ്രകാശനം മാവേലിക്കര ചെറുകോൽ ശുഭാനന്ദാശ്രമത്തിൽ മഠാധിപതി ദേവാനന്ദ ഗുരുദേവൻ പ്രകാശനം ചെയ്തു. ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ നമ്പൂതിരി, സീനിയർ ന്യൂസ് എഡിറ്റർ ബാബു കൃഷ്ണകല, പത്തനംതിട്ട യൂണിറ്റ് മാനേജർ എ.സി. സുനിൽകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ആർഎസ്എസ് ശതാബ്ദി വർഷമായതിനാൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രം ഉൾക്കൊള്ളിച്ച് ‘സംഘം’ , വൈക്കം സത്യഗ്രഹ ശതാബ്ദിയുമായി ബന്ധപ്പെട്ട് ‘ശിവം’, മാറുന്ന കേരളം എന്ന വിഷയത്തിൽ ‘ സുന്ദരം’ എന്നീ മൂന്ന് പതിപ്പുകളാണ് ഈ ഓണത്തിന് ജന്മഭൂമി പ്രസിദ്ധികരിക്കുന്നത്.
മൂന്നു പതിപ്പുകൾക്കും കൂടി വില 180 രൂപ. കോപ്പികൾ ജന്മഭൂമി ഏജൻ്റുമാർ മുഖേന ലഭിക്കും. പ്രമുഖരുടെ കഥ, കവിത, ലേഖനങ്ങൾ എന്നിവയ്ക്ക് പുറമെ ശ്രദ്ധേയമായ ചിത്രങ്ങളും പതിപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.














Discussion about this post