കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ട് നിമിത്തം ഒരു ഹിന്ദുവിനും ഹൈന്ദവ സ്ഥാപനങ്ങള്‍ക്കും നിയമപരിരക്ഷ കിട്ടാതെ വരുന്ന സാഹചര്യം ഒഴിവാക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ലീഗല്‍ സെല്‍ ദേശീയ ജോയിന്റ് കണ്‍വീനര്‍ അഡ്വ. സു ശ്രീനിവാസന്‍. ലീഗല്‍ സെല്‍ സംസ്ഥാന രൂപീകരണ സമിതിണ്ടണ്ടണ്ടണ്ട യോഗം പാവക്കുളം വിഎച്ച്പി കാര്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണ ഹിന്ദുക്കളും ഹിന്ദു ക്ഷേത്രങ്ങളും സ്ഥാപനങ്ങളും നിയമപരമായ ധാരാളം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ശക്തമായ പോരാട്ടം നടത്താന്‍ അവര്‍ക്ക് സാധിക്കാതെ വരുന്നു. ഇതിനു പരിഹാരമായി അര്‍ഹമായ കേസുകളില്‍ അര്‍ഹരായ വ്യക്തികള്‍ക്ക് സൗജന്യ നിയമസഹായം നല്കാന്‍ സംഘടന തയാറാണ്. ഇതിനു വേണ്ടി സൗജന്യ ടോള്‍ നമ്പര്‍ വഴി അഭിഭാഷകരുടെ സേവനം ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനും സുപ്രീം കോടതി സീനിയര്‍ അഭിഭാഷകനുമായ അഡ്വ ഡോ. എസ്. ഗോപകുമാരന്‍ നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. നിയമ സഹായം ലഭിക്കുക എന്നത് ഒരു പൗരന്റെ അവകാരമാണെന്നും അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ലീഗല്‍ സെല്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. പ്രിയകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിഎച്ച്പി ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവരാജു, അഡ്വ. അനില്‍ വിളയില്‍, അഡ്വ. എസ്. പ്രശാന്ത്, അഡ്വ. രശ്മി വര്‍മ്മ അഡ്വ. പി.ടി. ബിന്ദുരാജ് എന്നിവര്‍ സംസാരിച്ചു.
Discussion about this post