VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ജി. നാരായണന്‍കുട്ടി രാഷ്‌ട്രനന്മയ്‌ക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വം: പി.ആര്‍. ശശിധരന്‍

VSK Desk by VSK Desk
7 October, 2024
in കേരളം
ShareTweetSendTelegram

പന്തളം: ചിന്തയും പ്രവര്‍ത്തിയും രാഷ്‌ട്രത്തിന് വേണ്ടി ആകണമെന്ന് നിരന്തരം ഓര്‍മിപ്പിച്ച സ്വയംസേവകനായിരുന്നു ജി. നാരായണന്‍കുട്ടിയെന്ന് ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍. ആസാമിലെ നെല്‍ബാരി ജില്ലാ പ്രചാരകായി പ്രവര്‍ത്തിക്കുമ്പോള്‍ ഉള്‍ഫ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുകയും പിന്നീട് കാണാതാവുകയും ചെയ്ത ജി. നാരായണന്‍കുട്ടിയെ അനുസ്മരിക്കുന്ന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സംഘ പ്രചാരണം എന്ന മഹാലക്ഷ്യത്തിനായി കേരളത്തില്‍ നിന്ന് ആസാമിലേക്ക് പോയ ആദ്യത്തെ രണ്ട് പ്രചാരകന്മാരില്‍ ഒരാളായ അദ്ദേഹം ആസാം നെല്‍ബാരി ജില്ലാ പ്രചാരകനായി പ്രവര്‍ത്തിച്ചു. രാഷ്‌ട്രനന്മയ്‌ക്ക് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു നാരായണന്‍കുട്ടിയെന്നും അദ്ദേഹത്തെ പോലുള്ള ആയിരക്കണക്കിന് സംഘ പ്രവര്‍ത്തകരുടെ ത്യാഗമാണ് ഇന്ന് കാണുന്ന ബൃഹത്തായ പ്രസ്ഥാനമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സ്മൃതി ചാരിറ്റിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കുളനട ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ ആര്‍എസ്എസ് പത്തനംതിട്ട ജില്ലാ സംഘചാലക് അഡ്വ. മാലക്കര ശശി അധ്യക്ഷനായി. സ്മൃതി ചാരിറ്റിറ്റബിള്‍ ട്രസ്റ്റ് സംസ്ഥാന രക്ഷാധികാരി വി.എന്‍. ഗോപിനാഥ് ആമുഖ പ്രഭാഷണം നടത്തി.

ദക്ഷിണ പ്രാന്തീയ കാര്യകാരി സദസ്യന്‍ എ.എം. കൃഷ്ണന്‍, ഉത്തര കേരള കാര്യകാരി സദസ്യന്‍ ഗോവിന്ദന്‍കുട്ടി, തത്വമയി ന്യൂസ് എംഡി രാജേഷ്പിള്ള, എഴുത്തുകാരന്‍ രാധാകൃഷ്ണന്‍ നമ്പൂതിരി, പന്തളം കൊട്ടാരം നിര്‍വാഹക സംഘം അംഗം പി.എന്‍. നാരായണവര്‍മ്മ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചെങ്ങന്നൂര്‍- പത്തനംതിട്ട സംഘ ജില്ലയിലെ മണ്മറഞ്ഞു പോയ സ്വയംസേവകരെയും സംഘബന്ധുക്കളെയും മുതിര്‍ന്ന സ്വയംസേവകന്‍ പി.ആര്‍. നരേന്ദ്രനും, സ്മൃതി ചാരിറ്റിറ്റബിള്‍ ട്രസ്റ്റ് സംസ്ഥാന സെക്രട്ടറി കെ. വരദരാജനും അനുസ്മരിച്ചു. വി ഹരികുമാര്‍ സ്വാഗതവും, സതീഷ്‌കുമാര്‍ മഞ്ചാടി നന്ദിയും പറഞ്ഞു.

ShareTweetSendShareShare

Latest from this Category

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies