കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും സൈദ്ധാന്തികനും എഴുത്തുകാരനുമായ ആര്‍. ഹരിയുടെ ഒന്നാമത് അനുസ്മരണ പരിപാടി 29ന് വൈകിട്ട് 5.15ന് എറണാകുളം ഗംഗോത്രി ഹാളില്‍ ചേരും. രാഷ്ട്ര ധര്‍മ്മ പരിഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഹരിയേട്ടന്‍ സ്മൃതിസന്ധ്യയില്‍ ലക്ഷ്മിബായ് ധര്‍മ്മ പ്രകാശന്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എം. മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
രാഷ്ട്രവും സംസ്‌കൃതിയും-ഒരു സമകാലിക ചിന്ത എന്ന വിഷയത്തില്‍ ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സഹ ബൗദ്ധിക് പ്രമുഖ് പി.ആര്‍. സജീവ് പ്രഭാഷണം നടത്തും. കൊച്ചി മഹാനഗര്‍ സംഘചാലക് അഡ്വ. പി. വിജയകുമാര്‍ അധ്യക്ഷത വഹിക്കും.








![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post