കൊച്ചി: കാലങ്ങളായി മുനമ്പത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ 404 ഏക്കര്‍ ഭൂമിയുടെ അവകാശം യാതൊരു രേഖകളുടെയും പിന്‍ബലമില്ലാതെ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചിരിക്കുന്നത് ശക്തമായി എതിര്‍ക്കപ്പെടേണ്ട വിഷയമാണെന്ന് മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹന്‍ പറഞ്ഞു.
വഖഫിന്റെ കിരാത നിയമം ഉപയോഗിച്ച് രാജ്യത്ത് എവിടെയും ഏതൊരാളുടെ കൈവശവുമിരിക്കുന്ന ഭൂമിക്കുമേലും അവകാശം ഉന്നയിക്കാമെന്നുള്ള സ്ഥിതിയാണ് നിലവിലെ വഖഫ് നിയമത്തിലുളളത്. അതിനാല്‍ ഈ നിയമം റദ്ദു ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
മുനമ്പത്ത് ഭൂസംരക്ഷണ സമിതി നടത്തിവരുന്ന റിലേ നിരാഹാര സമരത്തിന് മഹിളാ ഐക്യവേദി എറണാകുളം ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ സമരപന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാന രക്ഷാധികാരി ഡോ. ദേവകി ടീച്ചര്‍, ജില്ലാ പ്രസിഡന്റ് ഡോ. വിജയകുമാരി, വര്‍ക്കിംഗ് പ്രസിഡന്റ് സൗമ്യ ബിനു, ജനറല്‍ സെക്രട്ടറി സരസ ബൈജു, സെക്രട്ടറി പത്മജ രവീന്ദ്രന്‍, ട്രഷറര്‍ അംബിക ഗോപി എന്നിവര്‍ നേതൃത്വം നല്കി.
Discussion about this post