പാലക്കാട്: അഗ്രഹാര വീഥികളിൽ ആയിരങ്ങൾ ചേർന്ന് രഥം വലിച്ചു. ഈ വർഷത്തെ തേരുത്സവത്തിന് തുടക്കമായി. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ പൂജകൾ പൂർത്തിയായി. രാവിലെ പൂജകൾക്കു ശേഷം 10.30-യ്‌ക്കും 11.30-നും ഇടയിലായിരുന്നു രഥോരോഹണ ചടങ്ങുകൾ നടന്നത്.
വിശ്വനാഥ സ്വാമി, ഗണപതി, സുബ്രഹ്മണ്യൻ എന്നിവരുടെ വിഗ്രഹങ്ങൾ മൂന്ന രഥങ്ങളിലേക്ക് കയറ്റി ഗ്രാമവീഥികളിലൂടെ പ്രദക്ഷിണം നടത്തും. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് തേരു വലിക്കാനെത്തിയത്. ഭഗവാനെ, ഭക്തർ തന്നെ അഗ്രഹാരങ്ങൾ ചുറ്റിക്കാണിക്കുന്നു.
വൈകുന്നേരം രഥം ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലെത്തിക്കും. വരും ദിവസങ്ങളിലും രഥപ്രയാണം തുടരും. നാളെ രണ്ടാം തേരുത്സവവും 15-ന് മൂന്നാം തേരുത്സവവും നടക്കും. അന്നേ ദിവസം വൈകുന്നേരമാണ് ദേവരഥ സംഗമം. പത്ത് ദിവസത്തെ ഉത്സവത്തിന് 16-ന് കൊടിയിറങ്ങും.
Discussion about this post