കൊച്ചി: പൈതൃകത്തെ സംബന്ധിച്ച് സംസാരിച്ചാല്‍ ഫാസിസ്റ്റ് ആക്കുന്നതാണ് സാഹിത്യ രംഗത്തെ രീതിയെന്ന് ഡോ. എം.ജി. ശശിഭൂഷണ്‍. ചിലര്‍ പറയുന്നതുപോലെ എഴുതുകയും വരയ്‌ക്കുകയും ചെയ്താല്‍ ലക്ഷക്കണക്കിന് രൂപയുടെ അവാര്‍ഡും വാരിക്കൂട്ടാമെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയില്‍ തപസ്യ കലാ സാഹിത്യവേദിയുടെ പ്രൊ
ഫ. തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവായൂരിലെ മ്യൂറല്‍ പെയിന്റിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ആദ്യത്തെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിതനായപ്പോള്‍ നേരിട്ട് അനുഭവം ഉണ്ടായി. കേരളത്തിലെ ചിത്രകലാകാരന്മാര്‍ അഹമ്മദാബാദിലെ കലാകാരന്മാരെ അന്തമായി അനുകരിക്കുന്ന രീതിയിലായിരുന്നു. അതിന് മാറ്റം വരുത്തി നമ്മുടേതാക്കാന്‍ തീരുമാനിച്ചു. കൂടാതെ ചിത്രങ്ങളില്‍ നമ്മുടെ പൈതൃകത്തെക്കുറിച്ചും വേണമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ ഞാന്‍ സവര്‍ണ ഫാസിസ്റ്റായി.
പൈതൃകത്തെ സംബന്ധിച്ചുള്ള ചിത്രങ്ങള്‍ വരച്ചതില്‍ കെ.സി.എസ്. പണിക്കര്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം വരച്ച ഇന്ത്യന്‍ കര്‍ഷകന്‍ എന്ന പ്രസിദ്ധമായ ചിത്രത്തെ ഗവേഷകനായ സുനില്‍ പി. ഇളയിടം വിലയിരുത്തിയത് ആ കര്‍ഷകന്‍ സവര്‍ണ ഫാസിസ്റ്റാണെന്നാണ്.
കര്‍ഷകന്‍ ചമ്രം പടിഞ്ഞിരിക്കുന്നു, സമീപത്ത് നിലവിളക്ക് കത്തിച്ച് വച്ചിരിക്കുന്നു, ഭസ്മക്കുറി ഇട്ടിരിക്കുന്നു, രാമായണം വായിക്കുന്നു ഇതെല്ലാമാണ് സവര്‍ണ ഫാസിസ്റ്റിന്റെ അടയാളമായി കണ്ടത്. ഇത് ശീശങ്കരാചാര്യ സംസ്‌കൃത കോളജില്‍ ഗവേഷണ പ്രബന്ധമായി സമര്‍പ്പിക്കുകയായിരുന്നു. അത് പരിശോധിക്കുന്ന കമ്മിറ്റിയിലെ മൂന്ന് പേരില്‍ ഞാനുമുണ്ടായിരുന്നു. രണ്ട് പേര്‍ക്ക് ചിത്രകലയെ സംബന്ധിച്ച് ഒരു വിവരവും ഇല്ല. രണ്ടു പേരും ഗവേഷണത്തെ അനുകൂലിച്ചപ്പോള്‍ ഞാന്‍ എതിര്‍ത്തു. എന്നാല്‍ ഞാന്‍ നല്‍കിയ റിപ്പോര്‍ട്ട് തിരുത്തി നാലാമതൊരാളെക്കൂടി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി വിസി അതിനെ അംഗീകരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ വ്യാജ ചെമ്പോല ഇത്തരത്തിലായിരുന്നു. മാവേലിക്കര കോടതി പരിശോധിച്ച് തള്ളിയതാണത്. എന്നാല്‍ എംജി യൂണിവേഴ്‌സിറ്റി വിസി ആയിരുന്ന രാജന്‍ ഗുരുക്കള്‍, എം.ആര്‍. രാഘവവാര്യന്‍ എന്നിവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി. ചാനല്‍ സംവാദ പരിപാടിയില്‍ ഈ പച്ചക്കള്ളം മുഖ്യമന്ത്രിയും വിളിച്ചു പറഞ്ഞു. മന്ത്രി വീണാജോ
ര്‍ജ് ആയിരുന്നു അതിന്റെ അവതാരക. എം.ആര്‍. രാഘവ വാര്യരോട് ഇത് കള്ളമല്ലേ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം കള്ളച്ചിരി ചിരിക്കുകയായിരുന്നു. ഗൂഢാലോചനയ്‌ക്ക് പ്രത്യുപകാരമായി രാഘവ വാര്യര്‍ക്ക് ലഭിച്ചത് കൈരളിയുടെ അഞ്ച് ലക്ഷം രൂപയുടെ അവാര്‍ഡാണ്.
കള്ളം പറഞ്ഞാല്‍ വ്യാജ ചെമ്പോല തീര്‍ത്താല്‍ എനിക്കും അത് കിട്ടും. എന്നാല്‍ അതിനേക്കാള്‍ ഞാന്‍ വിലമതിക്കുന്നത് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ പേരില്‍ തപസ്യ നല്കുന്ന ഈ പുരസ്‌കാരമാണ്. തുകയല്ല അവാര്‍ഡിന്റെ മൂല്യം നിര്‍ണയിക്കുന്നത്. സത്യം പറയുക പ്രവര്‍ത്തിക്കുക എന്നതാണ്. എപ്പോഴും സത്യം പറയാന്‍ ഒരു ന്യൂനപക്ഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ആരംഭിച്ച അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം തപസ്യ സംസ്ഥാന ഉപാധ്യക്ഷനും ഗാന രചയിതാവുമായ ഐ.എസ്. കുണ്ടൂര്‍ നിര്‍വഹിച്ചു. വ്യാസ ഭാരതം യഥാര്‍ത്ഥ നായകനെ തിരിച്ചറിയുമ്പോള്‍ എന്ന വിഷയത്തെക്കുറിച്ച് ഡോ. ആനന്ദരാജും ഭാരതദര്‍ശനം സമകാലിക വായന എന്ന വിഷയത്തെക്കുറിച്ച് ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. സതീശനും സംസാരിച്ചു. തപസ്യ സംസ്ഥാന ഉപാധ്യക്ഷ ഡോ. വി. സുജാത, തപസ്യ ജില്ലാ അധ്യക്ഷന്‍ വെണ്ണല മോഹന്‍, പൊതുകാര്യദര്‍ശി രാജീവ് കെ.വി, ജില്ലാ ഉപാധ്യക്ഷന്‍ പി.ബി. മദനന്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post