കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന നിർധനരും ആലംബഹീനരുമായ രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും സൗജന്യ താമസം/ഭക്ഷണം/ആംബുലൻസ് സേവനം എന്നിവ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ജനുവരിയിൽ ആരംഭിച്ച ശബരി ഗിരീശ സേവാ നിലയം നൂറിൽപരം രോഗികൾക്ക് ഇതുവരെ സൗജന്യ താമസസൗകര്യം ചെയ്തുകൊത്തോണ്ട് വരുകയാണ്.
സേവാനിലയം, അന്നദാനം ഉൾപ്പടെ പൂർണതോതിൽ പ്രവർത്തിപ്പിക്കുന്നതിൻ്റെ ഉത്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ , മുതിർന്ന കാര്യകർത്താവായ ശ്രീ. ഏറ്റുമാനൂർ രാധാകൃഷ്ണൻ, നിർമ്മാണ സമിതി ചെയർമാൻ ശ്രീ എൻ രാജഗോപാൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. സേവാഭാരതി കോട്ടയം മുനിസിപ്പാലിറ്റി സമിതിയുടെ അദ്ധ്യക്ഷൻ ശ്രീ രവികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡോക്ടർ കൃഷ്ണൻ നമ്പൂതിരി ആമുഖ ഭാഷണവും, ദക്ഷിണ കേരള പ്രാന്ത സഹ കാര്യവാഹ് ശ്രീ. കെ.ബി.ശ്രീകുമാർ സേവാസന്ദേശവും നൽകി. ഇന്ന് മുതൽ എല്ലാ സൗകര്യങ്ങളോടും കൂടി, ഭക്ഷണം ഉൾപ്പെടെ, സേവാനിലയം രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതായിരിക്കും.
Discussion about this post