കണ്ണൂര്‍: ഇസിഎച്ച്എസ്, കാന്റീന്‍ സൗകര്യങ്ങളിലെ ന്യൂനതകള്‍ പരിഹരിക്കണമെന്ന് പൂര്‍വ സൈനിക സേവാപരിഷത്ത് വാര്‍ഷിക ജനറല്‍ ബോഡിയോഗം. വിമുക്തഭടന്‍മാര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഇസിഎച്ച്എസ്, കാന്റീന്‍ സൗകര്യങ്ങള്‍ പരിഷ്‌കരിക്കണം. പല സ്ഥലങ്ങളിലും കാന്റീന്‍ സൗകര്യങ്ങളില്ലാത്തത് വിമുക്തഭടന്‍മാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. ഇത് പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം, യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണ പ്രാഖ്യാപിക്കുന്ന പ്രമേയവും യോഗത്തില്‍ അവതരിപ്പിച്ചു. നേരത്തെ തന്ത്ര പ്രധാനമായ പ്രതിരോധ സാമഗ്രികളുള്‍പ്പടെ നമ്മുടെ രാജ്യം ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ഭാരതം ആയുധങ്ങളും വെടിക്കോപ്പുകളും ഉത്പാദിപ്പിച്ച് കയറ്റിയയ്‌ക്കുന്ന രാജ്യമായി, യോഗം അഭിപ്രായപ്പെട്ടു.
ആര്‍എസ്എസ് അഖില ഭാരതീയ സഹസമ്പര്‍ക്ക പ്രമുഖ് പ്രദീപ് ജോഷി നിലവിളക്ക് കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. പൂര്‍വ സൈനിക സേവാപരിഷത്ത് ദേശീയ പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറല്‍ വി.കെ. ചതുര്‍വേദി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോക്ടര്‍ പി. വിവേകാനന്ദന്‍ സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് ഉത്തരകേരള പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബാലറാം, സംഘാടകസമിതി ചെയര്‍മാന്‍ സി. രഘുനാഥ്, ബ്രിഗേഡിയര്‍ ഡി.എസ്. ത്രിപാഠി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സംസ്ഥാനങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി എഴുനൂറോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
Discussion about this post