കോഴിക്കോട്: നാലു പതിറ്റാണ്ടു കച്ചവടം ചെയ്ത ഭൂമിയില്‍ നിന്ന് കുടിയിറക്കു ഭീഷണി നേരിട്ട് നഗരത്തിലെ 10 വ്യാപാരികള്‍. കെട്ടിടം നില്‍ക്കുന്ന ഭൂമി വഖഫ് സ്വത്താണെന്നു കാണിച്ച് വഖഫ് ബോര്‍ഡ് നോട്ടീസ് നല്കി. വസ്തു വഖഫ് ചെയ്തതാണെന്നും ഉടന്‍ ഒഴിയണമെന്നുമാണ് ബോര്‍ഡിന്റെ ആവശ്യം.
പാളയം എം.എം. അലി റോഡില്‍ ഏഴു സെന്റ് ഭൂമിയിലുള്ള കബീര്‍, ജഗദീശന്‍, നാസര്‍, അജിത്കുമാര്‍, റോഷന്‍, വാസുദേവന്‍, മനോജ്, കുട്ടി ഹസന്‍, വിജയന്‍, ഫദക്കത്തുള്ള എന്നീ വ്യാപാരികള്‍ക്കാണ് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചിരിക്കുന്നത്.
തുടക്കത്തില്‍ വേങ്ങര മൂസഹാജിയുമായിട്ടാണ് വ്യാപാരികള്‍ കരാറില്‍ ഏര്‍പ്പെട്ടത്. പിന്നീട് പാണക്കാട് പൂക്കോയ തങ്ങള്‍ യത്തീംഖാനയ്‌ക്ക് മൂസഹാജി വസ്തു കൈമാറിയെന്നാണ് വിവരം. ഇക്കാര്യം മൂസഹാജി വ്യാപാരികളില്‍ നിന്നു മറച്ചുവച്ചു. പുതിയ ഉടമയ്‌ക്കു വ്യാപാരികള്‍ കൃത്യമായി വാടക കൊടുത്തിരുന്നു. അതിനിടെയാണ് ജൂവലറി, ട്രാവല്‍സ്, ഫ്രൂട്‌സ് വ്യാപാരികള്‍ക്കു നോട്ടീസ്.
Discussion about this post