കൊച്ചി: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റേതടക്കം ഹിന്ദുത്വം സംബന്ധിച്ച മൂന്ന് പ്രഭാഷണങ്ങളുള്‍ക്കൊള്ളുന്ന ഹിന്ദുത്വം – സമകാലിക ആവിഷ്‌കാരം എന്ന പുസ്തകം പ്രകാശനം ചെയ്തു. എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ആര്‍എസ്എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് പ്രദീപ് ജോഷിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപരും എഴുത്തുകാരനുമായ പി. നാരായണന്‍ പുസ്തകം ഏറ്റുവാങ്ങി. കുരുക്ഷേത്ര പ്രകാശനാണ് പ്രസാധകര്‍.
ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍, അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി എന്നിവരാണ് ഹിന്ദുത്വം സംബന്ധിച്ച ആഖ്യാനങ്ങളെക്കുറിച്ച് നല്കിയ മാര്‍ഗദര്‍ശനവും പുസ്തകത്തിന്റെ ഉള്ളടക്കമാണ്. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത കാര്യകാരി അംഗം പാ. സന്തോഷാണ് പ്രഭാഷണങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.പരിപാടിയില്‍ കുരുക്ഷേത്ര മാനേജിങ് ഡയറക്ടര്‍ കാ.ഭാ സുരേന്ദ്രന്‍ പുസ്തക പരിചയം നടത്തി. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ പങ്കെടുത്തു.
Discussion about this post