പത്തനംതിട്ട: സാമുദായിക ഐക്യവും ആത്മീയ ഐക്യവും വിളംബരം ചെയ്യുന്ന ശ്രീനാരായണസ്മൃതിയുടെ ശതാബ്ദിപ്പതിപ്പ് കുരുക്ഷേത്ര പ്രകാശന്‍ പുറത്തിറക്കുന്നു. ഇന്ന് വൈകിട്ട് 3 മണിയോടെ അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായി നടക്കുന്ന ഹിന്ദു ഏകതാസമ്മേളനത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനകർമ്മം നിര്‍വഹിക്കും.
പ്രശസ്ത സംസ്‌കൃത പണ്ഡിതന്‍ ആചാര്യ ഡോ. ജി.ആനന്ദരാജിന്റെ വേദജ്യോതി വ്യാഖ്യാനമാണ് ഇത്. ഈ വ്യാഖ്യാനം ഗുരുദേവന്‍ നിര്‍ദേശിച്ച ജീവിത പദ്ധതിയെപ്പറ്റി ആഴത്തിലും പുതുമയുള്ളതുമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതായി അവതാരികയില്‍ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടിരിക്കുന്നു. ശ്രീനാരായണഗുരുദേവന്റെ കൃതികളില്‍ ഒടുവില്‍ വന്ന ഈ ഗ്രന്ഥം അദ്ദേഹത്തിന്റെ ഉപദേശങ്ങളുടെ പൂര്‍ണരൂപം കാട്ടുന്നു. ശിവഗിരി മഠത്തിലൂടെ പ്രസിദ്ധപ്പെടുത്തി വന്നിരുന്ന, സനാതനധര്‍മികള്‍ക്ക് നിത്യ കർമ്മാനുഷ്ഠാനത്തിനുള്ള ജീവിത പദ്ധതിയുടെ മാര്‍ഗനിര്‍ദേശമാണിത്.
ഇന്നു നാം നേരിടുന്ന സാമൂഹികവും സാംസ്ക്കാരികവുമായ പ്രശ്നങ്ങള്‍ക്കെല്ലാമുള്ള പരിഹാരമായി ശ്രീനാരായണ ഗുരുദേവന്‍ ധാര്‍മിക വിദ്യാഭ്യാസത്തിനാണ് ഊന്നല്‍ നല്‍കിയിരുന്നത്. അതിന്റെ പാഠപുസ്തകമായ ഈ ധര്‍മഗ്രന്ഥം ഇക്കാലത്ത് ഏറ്റവും പ്രസക്തമാണെന്ന്.
ശ്രീനാരായണ സ്മൃതി മുഖവില 450, ഇന്ന് പ്രകാശനപരിപാടിയിൽ 350 രൂപയ്ക്കാണ് വില്പന.
Discussion about this post