തിരുവനന്തപുരം: വിജ്ഞാനത്തിന്റെ ഗുരുത്വമുള്ള വെളിച്ചമാണ് പി പരമേശ്വര്‍ജി എന്ന് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ശിവപ്രസാദ്.ഇനിയും കണ്ടെത്താന്‍ അഴിയാത്ത അര്‍ത്ഥപൂര്‍ണ്ണവും ഗഹനവുമായ വെളിച്ചമാണ്. പരമേശ്വര്‍ജിയെ പൂര്‍ണമായി മനസ്സിലാക്കാന്‍ കേരളത്തിനോ ഭാരതത്തിനോ കഴിഞ്ഞിട്ടില്ല. കൂടൂതല്‍ അറിയാന്‍ ശ്രമിക്കുക എന്നതാണ് ഇന്നത്തെ പ്രസക്തി. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഡോ. കെ. ശിവപ്രസാദ് പറഞ്ഞു.
പരമേശ്വര്‍ജി ആരെയും അടുത്തുചേര്‍ത്തുപിടിക്കുന്ന വ്യക്തിത്വമായിരുന്നു. വൈചാരികമായ സ്‌നേഹപൂര്‍വമായ ചേര്‍ത്തുപിടിക്കലായിരുന്നു അത്. സംഘടനയോടൊപ്പം പ്രവര്‍ത്തകന്റെ കുടുംബത്തേയും ചേര്‍ത്തുപിടിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. വിദ്യാഭ്യാസം ഉള്‍പ്പെടെ ദിശാപരമായ മേഖലയില്‍ സംഘടനയുമായി ബന്ധപ്പെട്ടവര്‍ ഉന്നത സ്ഥാനത്തുവരണമെന്ന ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്തിരുന്നു.
വിചാരകേന്ദ്രം ആസ്ഥാനം ഉദ്ഘാടനം ചെയ്യുന്ന സമയത്ത് പരമേശ്വര്‍ജി മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. നമ്മുടെ ചിന്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തുകൊണ്ടുവരണം എന്ന ചിന്തയായിരുന്നു അതിനു പിന്നില്‍. ഭഗവദ് ഗീതയുടെ കാലിക പ്രസക്തിയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ വിമര്‍ശിച്ച് ചോദിച്ചപ്പോള്‍, കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ നായനാര്‍ കത്തോലിക്ക സഭാധിപന്‍ മാര്‍പാപ്പയ്‌ക്ക് കൊടുത്ത പുസ്തകമാണ് ഭഗവദ് ഗീത. ‘അത് നമ്മുക്കും പഠിക്കേണ്ടേ?’ എന്ന പരമേശ്വര്‍ജിയുടെ മറുപടിയില്‍ പത്രലേഖകനും മറുചോദ്യം ഇല്ലായിരുന്നു. ഗീതാ പ്രചാരണത്തിനായി പരമേശ്വര്‍ജി വ്യത്യസ്തമായി നിരവധി പരിപാടികള്‍ മുന്നോട്ടു കൊണ്ടുവന്നു.
വിഷയങ്ങളെക്കുറിച്ച് പലതലത്തിലുള്ള ആഖ്യാനങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നു. ദേശീയ താല്‍പര്യവും ജനപക്ഷവുമായ വിഷയങ്ങളില്‍ സൂക്ഷ്മതയോടെ ഗഹനമായ ആഖ്യാനങ്ങള്‍ കൊണ്ടുവന്ന ആളാണ് പരമേശ്വര്‍ജി. രാമായണ മാസാചരണം അത്തരത്തിലൊന്നായിരുന്നു. ‘സംയോഗി’ എന്ന പേരില്‍ സംസ്‌കൃതത്തേയും യോഗയേയും ഗീതയേയും കോര്‍ത്തിണക്കി ആഖ്യാനം ഒരുക്കിയതും പരമേശ്വര്‍ജിയാണ്. നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സഹസ്രാബ്ദത്തിന്റെ മാനേജ്‌മെന്റ് വഴികാട്ടി ഗീതയാണെന്ന് പറഞ്ഞ് അന്താരാഷ്‌ട്ര സെമിനാര്‍ സംഘടിപ്പിച്ച് കാലത്തിനു മുന്‍പേ ചിന്തിക്കാന്‍ പരമേശ്വര്‍ജിക്കായി.
അദ്ദേഹം ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സംഘടനകള്‍ക്ക് കഴിഞ്ഞോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. പരമേശ്വര്‍ജിയെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങുന്ന പുസ്തകം പുറത്തു വരേണ്ടതും ആവശ്യമാണ്. ഡോ. കെ. ശിവപ്രസാദ് പറഞ്ഞു. ആര്‍. സഞ്ജയന്‍ അധ്യക്ഷം വഹിച്ചു.
Discussion about this post