VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭാരതീയ ഭാഷകളുടെ ശക്തിയും ശാസ്ത്രീയതയും തിരിച്ചറിയണം: ഡോ. കെ.കെ. ഗീതാകുമാരി

VSK Desk by VSK Desk
24 February, 2025
in കേരളം
അമൃതഭാരതീവിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന ഭാരതീ ആചാര്യസംഗമം സരസ്വതി ദേവീയുടെ ചിത്രത്തില്‍ മാല ചാര്‍ത്തി കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍.സി. ഇന്ദുചൂഡന്‍, എം.വി. ഹരീഷ്, ഇ.എന്‍. നന്ദകുമാര്‍, ഡോ. കെ. ശിവപ്രസാദ്, ഡോ. എം.വി. നടേശന്‍ എന്നിവര്‍ സമീപം.

അമൃതഭാരതീവിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന ഭാരതീ ആചാര്യസംഗമം സരസ്വതി ദേവീയുടെ ചിത്രത്തില്‍ മാല ചാര്‍ത്തി കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍.സി. ഇന്ദുചൂഡന്‍, എം.വി. ഹരീഷ്, ഇ.എന്‍. നന്ദകുമാര്‍, ഡോ. കെ. ശിവപ്രസാദ്, ഡോ. എം.വി. നടേശന്‍ എന്നിവര്‍ സമീപം.

ShareTweetSendTelegram

കൊച്ചി: ഭാരതീയ ഭാഷകളിലെ സംസ്‌കൃത സ്വാധീനവും ശാസ്ത്രീയതയും തിരിച്ചറിയുവാനുള്ള അവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്കണമെന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി.

ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ഭാരതീ ആചാര്യസംഗമത്തിന്റെ ഉദ്ഘാടനവും ഭാരതീ ബിരുദദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി അധ്യക്ഷന്‍ ഇ.എന്‍. നന്ദകുമാര്‍ മുഖ്യസന്ദേശം നല്‍കി. ചടങ്ങില്‍ ഭാഷയുടെയും സംസ്‌കാരത്തിന്റെയും മേഖലയില്‍ നിന്നും തെരഞ്ഞെടുത്ത 12 ആചാര്യന്മാരെ ആദരിച്ചു. സംസ്‌കൃത ഭാഷ ഉന്നതാധികാര സമിതിയംഗം ഡോ എം.വി. നടേശന്‍ അധ്യക്ഷത വഹിച്ചു. മാതൃഭാഷയ്‌ക്കും സംസ്‌കൃത വിജ്ഞാനത്തിന് പ്രാധാന്യം നല്കുന്ന സാംസ്‌കാരിക വിദ്യാഭ്യാസത്തിലൂടെ മാത്രമേ രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ബലപ്പെടുത്താനാവുള്ളുവെന്ന് നടേശന്‍ പറഞ്ഞു.

കേന്ദ്ര സംസ്‌കൃത സര്‍വകലാശാല ഗുരുവായൂര്‍ കാമ്പസ് ഡയറക്ടര്‍ ഡോ. കെ.കെ. ഷൈന്‍ ആചാര്യവന്ദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. അമൃതഭാരതീവിദ്യാപീഠം കുലപതി ഡോ. ജി. ഗംഗാധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡോ. എന്‍.സി. ഇന്ദുചൂഡന്‍, എം.വി. ഹരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

അക്ഷരശ്ലോകാചാര്യന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരുമായ കൃഷ്ണന്‍ കുറൂര്‍, എന്‍.മോഹനന്‍ നായര്‍, കവി ആര്‍.എസ്. ഭാസ്‌കര്‍, അദ്ധ്യാപകരും ഭാഷാപ്രവര്‍ത്തകരുമായ എം.എന്‍. പുരുഷോത്തമന്‍ നമ്പൂതിരി, ഡോ. രേണുക പിസിവി, സംസ്‌കൃത ഭാഷാ പ്രചാരകന്‍ ഡോ. കെ.പി.ഹെഗ്‌ഡെ, ഭാഷാപണ്ഡിതന്‍ ഡോ. ജോര്‍ജ് ഇരുമ്പയം, രാമായണ കഥയെ അടിസ്ഥാനമാക്കി തിരുവാതിരപ്പാട്ടുകള്‍ ചിട്ടപ്പെടുത്തിയ കുമാരി മുക്കാടത്ത്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ എന്‍.ജെ. എന്നിവരെ ആദരിച്ചു.

അമൃതഭാരതീ വിദ്യാപീഠം ഉപാദ്ധ്യക്ഷന്‍ പ്രൊഫ. ഗോപാലകൃഷ്ണ മൂര്‍ത്തി അധ്യക്ഷതയില്‍ നടന്ന മാതൃഭാഷാഭിമാന സംഗമം എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം പ്രഭാകരന്‍, പ്രശസ്ത ശില്പി എം.എല്‍. രമേശ് എന്നിവര്‍ക്ക് അമൃതഭാരതീവിദ്യാപീഠത്തിന്റ ആദരവ് അമൃതഭാരതീവിദ്യാപീഠം സ്ഥാപകനും ബാലഗോകുലം മാര്‍ഗദര്‍ശിയുമായ എം.എ. കൃഷ്ണന്‍ സമര്‍പ്പിച്ചു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മാതൃഭാഷയും സ്വത്വവും എന്ന വിഷയത്തില്‍ ഡോ. ജ്യോത്സന ജി. പ്രബന്ധം അവതരിപ്പിച്ചു.

എഴുത്തച്ഛന്‍, ചങ്ങമ്പുഴ, സുബ്രഹ്മണ്യ ഭാരതീയാര്‍ കവിതകളുടെ അവതരണവും ഭാഷാഭിമാന പ്രതിജ്ഞയും നടന്നു. മാതൃഭാഷയ്‌ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസ സമ്പ്രദായം ഉന്നതവിദ്യാഭ്യാസ രംഗത്തും ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലും നടപ്പിലാക്കണമെന്ന് ഭാരതീയ ആചാര്യ സംഗമം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ലോകമാതൃഭാഷാദിനം മുതല്‍ മാര്‍ച്ച് 22 വരെ കേരളത്തിലെ നൂറ് താലൂക്കുകളില്‍ സംഘടിപ്പിക്കുന്ന മാതൃഭാഷാഭിമാനസദസുകള്‍ക്ക് ഭാരതീ ആചാര്യസംഗമത്തോടെ തുടക്കമായി. ഭാരതീ ആചാര്യസംഗമത്തിന്റെ സമാപനത്തോടനുബന്ധിച്ച് അമൃതഭാരതീവിദ്യാപീഠത്തിന്റെ ആസ്ഥാനമായ എഴുത്തച്ഛന്‍ മണ്ഡപത്തില്‍ ഭാരതീയ ഭാഷാസംഗമവും കവിസമ്മേളനവും നടക്കുമെന്ന് അമൃതഭാരതീവിദ്യാപീഠം അറിയിച്ചു.

ShareTweetSendShareShare

Latest from this Category

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാന്‍ ആസൂത്രിത ശ്രമം: വിഎച്ച്പി

കുടുംബ വ്യവസ്ഥകളെ ശിഥിലമാക്കാനുള്ള ഗൂഢാലോചന തിരിച്ചറിയണം: ഡോ. മോഹനന്‍ കുന്നുമ്മല്‍

കേരളവും ദേശീയധാരയിലേക്ക് എത്തും: സദാനന്ദന്‍ മാസ്റ്റര്‍

നിർധനരായ രോഗികൾക്ക് സേവാഭാരതിയുടെ കൈത്താങ്ങ്: സൗജന്യ ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്തു

ശാസ്ത്ര കോൺഗ്രസ്

32-ാമത് സ്വദേശി ശാസ്ത്ര കോൺഗ്രസ് കേരള കേന്ദ്ര സർവകലാശാലയിൽ

ഇത് ഭാരതീയ സംസ്‌കൃതിയുടെ നവോത്ഥാനകാലം : ആസാം ഗവര്‍ണര്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്ക് ജോധ്പൂരിൽ

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാന്‍ ആസൂത്രിത ശ്രമം: വിഎച്ച്പി

ഗഗന്‍യാന്‍ ദൗത്യത്തില്‍ ഐഎസ്ആര്‍ഒയ്‌ക്ക് മറ്റൊരുനേട്ടം; ഇന്റര്‍ഗ്രേറ്റഡ് എയര്‍ഡോപ്പ് നിര്‍ണായക പരീക്ഷണം വിജയകരം

വെല്ലുവിളികളെ നേരിടാന്‍ കാര്‍ഷിക സ്വാശ്രയത്വം അനിവാര്യം : ഡോ. മോഹന്‍ ഭാഗവത്

ദൽഹി സർവ്വകലാശാല വിദ്യാർത്ഥികൾക്ക് മെട്രോ കൺസെഷൻ ; എബിവിപി പ്രതിനിധി സംഘം ദൽഹി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു 

കുടുംബ വ്യവസ്ഥകളെ ശിഥിലമാക്കാനുള്ള ഗൂഢാലോചന തിരിച്ചറിയണം: ഡോ. മോഹനന്‍ കുന്നുമ്മല്‍

കേരളവും ദേശീയധാരയിലേക്ക് എത്തും: സദാനന്ദന്‍ മാസ്റ്റര്‍

ഓൺലൈൻ ഗെയിമിംഗ് ബില്ലും ആദായനികുതി നിയമവും രാഷ്‌ട്രപതി അംഗീകരിച്ചു

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies