VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നൂറ്റാണ്ടിന്റെ ഇടവേള പിന്നിട്ട് അയിരൂരില്‍ പടയണിക്ക് പുനര്‍ജനി

VSK Desk by VSK Desk
4 March, 2025
in കേരളം
ShareTweetSendTelegram

കോഴഞ്ചേരി : അയിരൂര്‍ ഗ്രാമസംസ്‌കൃതിയുടെ പ്രാണനായിരുന്ന പടയണിക്ക് 110 വര്‍ഷത്തിന് ശേഷം പുനര്‍ജനി.   പല കാരണങ്ങളാല്‍  നഷ്ടപ്പെട്ട ഗ്രാമപൈതൃക സമ്പത്ത് വീണ്ടെടുത്ത അഭിമാന മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ നാടാകെ ഒത്തുചേര്‍ന്നു. അയിരൂര്‍ പുതിയകാവിലെ വലിയപടേനി മംഗള ഭൈരവി തുള്ളി ഒഴിഞ്ഞതോടെ സമാപിച്ചു. പടേനിക്കാരും കരവാസികളും രണ്ട് ചൂട്ടു വലത്തുവെച്ചു. പടേനിക്കാര്‍ താവടി ചവിട്ടി. നൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം ഈ വര്‍ഷം പുനനരാരംഭിച്ച പടേനി അനുഷ്ഠാനശുദ്ധികൊണ്ടും ജനപങ്കാളിത്തം കൊണ്ടും വേറിട്ടുനിന്നു.

ആളിക്കത്തിയ തെങ്ങോലച്ചൂട്ടിന്റെ വെളിച്ചത്തില്‍, തപ്പിന്റെ താളമേളങ്ങളുടെ അകമ്പടിയോടെ കോലങ്ങള്‍ ഒരു രാവ് മുഴുവന്‍ ഉറഞ്ഞുതുള്ളി. ദാരികനെ കൊന്ന് നിണമണിഞ്ഞ ദേവിയുടെ മുന്നില്‍ പ്രീതിക്കും നാടിന്റെ ഐശ്വര്യത്തിനും വേണ്ടി  അഗ്നിസാക്ഷിയായി നടത്തിയ അനുഷ്ഠാന യജ്ഞം വീക്ഷിക്കാന്‍ ഭേദമേതുമില്‌ലാതെ ഗ്രാമീണര്‍ ഒത്തുചേര്‍ന്നു.

കഴിഞ്ഞ വര്‍ഷം രൂപം നല്‍കിയ  അയിരൂര്‍ പുതിയ കാവ് ശ്രീഭദ്രാ പടേനിസംഘത്തിലെ 60 കലാകാരന്‍മാര്‍ക്ക് പരിശീലനം നല്‍കിയത് കവിയൂര്‍ ഓമനക്കുട്ടനാണ്. കവിയൂര്‍ ശ്രീഭദ്രാ പടേനി സംഘത്തിലെ കലാകാരന്‍മാരും ആദ്യന്തം പുതിയകാവ് പടേനിയില്‍ കൈമെയ് മറന്ന് സഹകരിച്ചു. അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിനു കീഴിലുള്ള വിവിധ  കരക്കാരുടെ സംഗമ വേദി കൂടി ആയി രേവതി നാള്‍.

വിവിധ കരകളില്‍ നിന്ന് കെട്ടുകാഴ്ചകള്‍ എത്തി. കൂടാതെ തന്‍കര ബന്ധുകര സ്വീകരണത്തിലും വിവിധ കരക്കാര്‍ പങ്കെടുത്തു. പഞ്ചകോലങ്ങള്‍, ഭൈരവി, കാലന്‍, കുറത്തിയമ്മ, അന്തരയക്ഷി, കൂട്ട മറുത, മംഗളഭൈരവി എന്നിവയാണ് വലിയ പടേനിനാള്‍ തുള്ളി ഒഴിഞ്ഞ കോലങ്ങള്‍.  വട്ടമിണക്ക്, താവടി, കാപ്പൊലി, നിരത്തി തുള്ളല്‍, പുലവൃത്തം എന്നിവയും ഉണ്ടായിരുന്നു. 

ShareTweetSendShareShare

Latest from this Category

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഭാരതത്തോട് ഐക്യപ്പെടാത്തവർക്ക് ഭാരതാംബയുടെ ചിത്രത്തോട് ഐക്യപ്പെടാൻ സാധിക്കില്ല : എബിവിപി

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

ഭാരതമാതാവിനെ കൈവിടുന്ന പ്രശ്‌നമില്ല: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

സ്വരാജ് ശങ്കുണ്ണിപ്പിള്ള നിശ്ചയദാർഡ്യമുള്ള ബഹുമുഖ പ്രതിഭ : തോമസ് ജേക്കബ്

ലോക പരിസ്ഥിതിദിനാഘോഷം; രാജ്ഭവനില്‍ ഗവര്‍ണര്‍ നട്ടത് സിന്ദൂര്‍ വരിക്ക

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഭാരതത്തോട് ഐക്യപ്പെടാത്തവർക്ക് ഭാരതാംബയുടെ ചിത്രത്തോട് ഐക്യപ്പെടാൻ സാധിക്കില്ല : എബിവിപി

ഭാരതത്തിന്റെ ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാൻ തായ്‌വാൻ

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: ആശാ ഭോസ്ലെ

PM visits Chenab bridge, in Jammu and Kashmir on June 06, 2025.

ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം:  ഡോ. മോഹന്‍ ഭാഗവത്

ആര്‍എസ്എസ് കാര്യകര്‍ത്താവികാസ് വര്‍ഗ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രതിനിധി സംഘം

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies