കോട്ടയം: തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് സംഘടിപ്പിച്ച അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി മൊളഞ്ഞി. മഹേഷ് മധു സംവിധാനം ചെയ്ത മൊളഞ്ഞിക്ക് ജനറല്‍ കാറ്റഗറിയിലെ മികച്ച ഹൃസ്വ ചിത്രത്തിനുള്ള അവാര്‍ഡും, മികച്ച തിരക്കഥയ്‌ക്കുള്ള അവാര്‍ഡും മികച്ച നടിക്കുള്ള അവാര്‍ഡും ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം ചിത്രത്തില്‍ നാലു സഹോദരിമാരെ അവതരിപ്പിച്ച പത്മജ, ദേവസേന, അനിത, ശ്രീജ എന്നിവര്‍ പങ്കിട്ടു.
ചക്കയരക്ക് പോലെ ഇഴുകിച്ചേര്‍ന്ന ബന്ധങ്ങളുടെ കഥയാണ് ‘മൊളഞ്ഞി’ ചര്‍ച്ച ചെയ്യുന്നത്. ഗ്രാമീണ ജീവിതത്തിന്റെ കഥപറയുന്ന മൊളഞ്ഞി നാല് സഹോദരിമാരുടെ കഥയാണ്. നാല് സഹോദരിമാര്‍ കുടുംബത്തിലെ ഒരടിയന്തര ഘട്ടത്തില്‍ ഒന്നിച്ച് കൂടുന്നു. അതിലേക്ക് ഒരു സഹോദരി ചക്കയുമായി എത്തുന്നു. ചക്ക പങ്കിട്ട് കഴിക്കുന്നതോടെ അവരുടെ ബന്ധം പഴയതുപോലെ ദൃഢമാകുന്നു.
ഷൊര്‍ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്സ് ഷെയറിന്റെ ബാനറില്‍ വിജയ് ഗോവിന്ദ് നാഥും ആബ്രുസ് കൂലിയത്തുമാണ് നിര്‍മാണം.
Discussion about this post