കൊച്ചി: വിശ്വസംവാദ കേന്ദ്രം ഏർപ്പെടുത്തുന്ന പ്രൊഫ.എം.പി. മന്മഥൻ മാധ്യമ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. ലഹരി ഉയർത്തുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും സംബന്ധിച്ച റിപ്പോർട്ടുകളും ഫീച്ചറുകളുമാണ് അവാർഡിന് പരിഗണിക്കുന്നത്. 15,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. എറണാകുളം ജില്ലയിൽ നിന്നുള്ള അച്ചടി, ദൃശ്യമാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം, രണ്ടു വിഭാഗത്തിനും വെവ്വേറെ അവാർഡുകൾ ഉണ്ടായിരിക്കും.
2024 മെയ് മുതൽ 2025 ഏപ്രിൽ വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്/ഫീച്ചർ എന്നിവയുടെ രണ്ട് പകർപ്പുകൾ ഏപ്രിൽ 20ന് ഉള്ളിൽ താഴെപ്പറയുന്ന ഇ മെയിൽ/ വിലാസത്തിൽ ലഭ്യമാക്കണം.
വിലാസം: സെക്രട്ടറി, വിശ്വസംവാദകേന്ദ്രം, മൂന്നാംനില, ലക്ഷ്മിബായ് ടവർ, ടി.ഡി. റോഡ്, എറണാകുളം- 682035
ഫോൺ: 8075358759
ഇ മെയിൽ: [email protected]
Discussion about this post