ആലപ്പുഴ : വിശ്വസംവാദകേന്ദ്രം ആലപ്പുഴ എല്ലാ വർഷവും നൽകി വരുന്ന നാരദ ജയന്തി മാധ്യമപുരസ്കാരം 2024-25ന് അപേക്ഷകൾ ക്ഷണിക്കുന്നു. ഈ വർഷത്തെ വിഷയം “മയക്കുമരുന്ന് ലഹരി വിരുദ്ധ പ്രവർത്തനം” ഈ വിഷയം ഉൾക്കൊള്ളുന്ന തരത്തിലുള്ള ലേഖനങ്ങൾ, വാർത്തകൾ എന്നിവ 2024 മേയ് മുതൽ 2025 ഏപ്രിൽ വരെ പ്രസിദ്ധീകരിച്ച പ്രിൻ്റ് മീഡിയ, ദൃശ്യമീഡിയ എന്നീവയ്ക്കാണ് പുരസ്കാരം നൽകുന്നത്.
ഡോ: അമ്പലപ്പുഴ ഗോപകുമാർ സ്മാരക മാധ്യമ പുരസ്കാരവും മണ്ണാറശാല വാസുദേവൻ നമ്പൂതിരി സ്മരണാർത്ഥം 10,000/- രൂപാ ക്യാഷ് അവാർഡും ആണ് നൽകുന്നത്. പ്രസ്തുത വിഷയം സംബന്ധിച്ച് പ്രസിദ്ധീകരിച്ച പ്രിൻ്റ് മീഡിയ 2 പകർപ്പുകൾ / വീഡിയോ വിഷ്വൽ എന്നിവ 2025 മെയ് 25 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മുൻപായി താഴെ കാണുന്ന വിലാസത്തിൽ ലഭിക്കണം.
കൺവീനർ, വിശ്വസംവാദ കേന്ദ്രം രാഷ്ട്രീയ ഭവൻ തത്തംപള്ളി പി ഓ തോണ്ടൻ കുളങ്ങര ആലപ്പുഴ
കൂടുതൽ വിവരങ്ങൾക്ക് (പ്രദീപ് – 9645105775, കെ ആർ സുബ്രഹ്മണ്യൻ – 9447055216, ജെ മഹാദേവൻ – 9495086796) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് മേയ് മാസം 31 ശനിയാഴ്ച ആലപ്പുഴ പ്രസ് ക്ലബ്ബ് ഹാളിൽ വച്ച് സമ്മാനങ്ങൾ നൽകും.
Discussion about this post