കോഴിക്കോട്: വിദ്യാർത്ഥികൾക്ക് പഠനകിറ്റുകൾ വിതരണം ചെയ്യുന്ന എബിവിപിയുടെ “അക്ഷരവണ്ടി” ക്യാമ്പയിൻ കോഴിക്കോട് വെള്ളയിൽ കടപ്പുറത്തെ ശാന്തിനഗർ ഉന്നതിയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.കെ. അമൽ മനോജ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി വിഷയങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടവരല്ല വിദ്യാർത്ഥി സംഘടനകൾ എന്നും. സമൂഹത്തിന്റെ പ്രശ്നങ്ങൾ നേരിട്ട് പഠിച്ച് അവരിലേക്ക് ഇറങ്ങിച്ചെല്ലാനും വിദ്യാർത്ഥി സംഘടനകൾ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഉടനീളം നടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി നിരവധി വിദ്യാർത്ഥികൾക്കാണ് എബിവിപി പഠനകിറ്റുകൾ വിതരണം ചെയ്തത്.
എബിവിപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് നന്ദകുമാർ, ജില്ലാ സെക്രട്ടറി കെ ടി അതുൽദാസ്, സംസ്ഥാന സമിതി അംഗം അനവദ്യ തുടങ്ങിയവർ സംസാരിച്ചു..
Discussion about this post