തിരുവനന്തപുരം: എന്തിനെയും സ്വീകരിക്കുന്നവരായി ഹൈന്ദവര്‍ മാറിയെന്നും എന്നാല്‍ മറ്റു മതങ്ങളിലെ പുരാണങ്ങളെ വിമര്‍ശിച്ചാല്‍ കഴുത്തിന് മുകളില്‍ തല ഉണ്ടാകില്ല എന്ന അവസ്ഥയാണെന്നും മുന്‍ ഡിജിപി ഡോ ടി.പി. സെന്‍കുമാര്‍. യൂണിവേഴ്സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ മേധാവി ഡോ. വി. സുജാത രചിച്ച ‘രണ്ടാമൂഴം-
എംടിയുടെ ധര്‍മവിലോപങ്ങള്‍’ എന്ന പുസ്തക പ്രകാശനചടങ്ങ് സംസ്കൃതി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈന്ദവ പുരാണങ്ങളെ ചിലര്‍ വികലമാക്കുമ്പോഴും യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് പറയാന്‍ പലര്‍ക്കും പേടിയാണ്. ബൗദ്ധിക യാഥാര്‍ത്ഥ്യങ്ങള്‍ പാര്ശ്വവല്കരിക്കപ്പെടുന്നു. ഹൈന്ദവര്‍ ഒരുമിച്ച് നിന്നാല്‍ മാത്രമേ ധര്‍മ വിലാപങ്ങള്‍ ഇല്ലാതാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും സംസ്കാരത്തോട് ചേര്‍ന്നു നി
ല്ക്കുന്ന രചനകളാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്
അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
സംസ്കാരത്തിന്റെ അടിസ്ഥാനം ധര്‍മ സങ്കല്പമാണ്. ധര്‍മത്തിന്റെ വഴിയിലൂടെ മാത്രമേ നല്ല മാതൃകകള്‍ സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ. ഇതിഹാസങ്ങളെല്ലാം ധര്‍മത്തെ അടിസ്ഥാനപ്പെടുത്തിയാണ് രചിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇതിഹാസ കഥാപാത്രങ്ങളെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. വലിയ എഴുത്തുകാര്‍ എന്ന് അവകാശപ്പെടുന്നവരാണ് ഇതിന് പിന്നില്‍. ഹൈന്ദവര്‍ ആരാധിക്കുന്ന കഥാപാത്രങ്ങളെ അപമാനിച്ചാല്‍ മാത്രമേ ശ്രദ്ധിക്കപ്പെടുകയുള്ളൂ എന്ന ചിന്തയാണ് ഇതിന് കാരണമെന്നും ഇത് എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംവിധായകന് വിജയകൃഷ്ണനില്‍ നിന്ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് പുസ്തകം ഏറ്റുവാങ്ങി. ഡോ. ജെ. സോമശേഖരന്‍ പിള്ള സ്വാഗതവും ഡോ. വി. സുജാത നന്ദിയും പറഞ്ഞു.
Discussion about this post