വെളിയനാട്: ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജ്ഞാനസഭയ്ക്ക് മുന്നോടിയായി രണ്ടുദിവസത്തെ ദേശീയ വിദ്യാഭ്യാസ ചിന്തൻ ബൈഠക്കിന് പിറവം പേപ്പതിയിലെ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ്റെ ആസ്ഥാനമായ ആദിശങ്കരനിലയത്തിൽ തുടക്കമായി. ദേശീയ ചിന്തൻ ബൈഠക്കിൽ പങ്കെടുക്കുവാൻ ചിന്മയ ആസ്ഥാനത്ത് എത്തിയ ആർ എസ് എസ് സർസംഘചാലക് ഡോ മോഹൻ ജി ഭഗവതിനെ ചിന്മയ മിഷൻ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ്റെ ആചാര്യൻ സ്വാമി ശരാദാനന്ദ സരസ്വതി, സ്വാമി ചിദ് രൂപാനന്ദ, ചിന്മയ സംസ്കൃത ഗവേഷണ കേന്ദ്രം റിസർച്ച് സെൻ്റർ ഡയറക്ടർ ഡോ പി എൻ സുദർശൻ, വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷൻ ഡോ.എൻ സി ഇന്ദുചൂഡൻ എന്നിവർ ചേർന്ന് പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.
ഭാരതത്തിലെ വിദ്യാഭ്യാസത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പ്രധാനപ്പെട്ട ഒരു ചിന്തൻ ബൈഠക്ക് ചിന്മയ ക്യാമ്പസിൽ നടക്കുന്നത് വലിയൊരു ഭാഗ്യമായി കാണുന്നുയെന്ന് സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. നമ്മുടെ ഭാരതീയ ജ്ഞാനപരമ്പരയാണ് നമ്മുടെ ഐക്യത്തിന്‍റെ അടിസ്ഥാനം. ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ പരിശ്രമങ്ങളിലൂടെ മെക്കാളയുടെ വിദ്യാഭ്യാസ മാതൃക അവസാനിക്കുകയും രാജ്യത്തെ വിദ്യാഭ്യാസം മാറ്റം അനുഭവപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
“ഇന്ത്യന്‍ വിദ്യാഭ്യാസം പുതുജീവനം നേടേണ്ട സമയമാണിത്. നമുക്ക് ഇന്നത്തെ ആവശ്യങ്ങള്‍ പരിഗണിച്ചും നമ്മുടെ തനതായ ജ്ഞാനപാരമ്പര്യത്തോടൊപ്പം ചേര്‍ത്തും വിദ്യാഭ്യാസം പുനക്രമീകരിക്കേണ്ടതുണ്ട്. പുരാതനവും നവീനവുമായ അറിവുകള്‍ ഒരുമിച്ചു ഒത്തുചേര്‍ന്നാല്‍ മാത്രമേ ശരിയായ അര്‍ത്ഥത്തില്‍ സമഗ്രമായ മനുഷ്യ വികസനം സാധ്യമാകൂ. അതാണ് വിദ്യാഭ്യാസത്തിന്റെ സാരമായ ലക്ഷ്യം. അത് കൊണ്ടാണ് നാം എല്ലാവരും ചേര്‍ന്ന്, ഭാരതത്തിന്റെ ആത്മാവിനൊത്ത, സമൂഹത്തിന്റെ വളര്‍ച്ചയും ഉണര്‍വും ലക്ഷ്യമിടുന്ന വിദ്യാഭ്യാസം രൂപപ്പെടുത്തേണ്ടത്.” – ഡോ പങ്കജ് മിത്തൽ പറഞ്ഞു.
“വിദ്യാഭ്യാസത്തിൽ തകരാറുകളും വിപരീത പ്രവണതകളും വ്യക്തമായപ്പോള്‍ ദേശീയ തലത്തിൽ ‘ശിക്ഷാ ബചാവോ ആന്ദോളൻ’ എന്ന പ്രസ്ഥാനം ആരംഭിക്കപ്പെട്ടു. അതിന്റെ തുടര്‍ച്ചയായി, ഒരു രചനാത്മക ബദൽ വിദ്യാഭ്യാസമാർഗം മുന്നോട്ട് വയ്ക്കുന്നതിനായി ‘ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ്’ സ്ഥാപിക്കപ്പെട്ടു. പ്രാരംഭത്തിൽ ന്യാസ് ആറ് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ന് ഇത് 11 വിഷയങ്ങൾ, 3 ആയമുകൾ, 3 പ്രവർത്തനവിഭാഗങ്ങൾ, 2 ആഭിയാനുകൾ എന്നിങ്ങനെ രാജ്യ വ്യാപകമായി പ്രവർത്തിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീ ശങ്കരാചാര്യരുടെ ജന്മഗൃഹം സന്ദർശിച്ച മോഹൻ ജി ഭഗവത് ചിത് വിലാസം സഭാഗൃഹത്തിൽ നടക്കുന്ന ജ്ഞാനസഭയുടെ ഭാഗമായ രണ്ടു ദിവസത്തെ ദേശീയ ചിന്തൻ ബൈഠക്ക് നിലവിളക്കിലേയ്ക്ക് ദീപം പകർന്ന് ഉദ്ഘാടനം ചെയ്തു.
ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സംയോജകരും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ വിചക്ഷണരും ഉൾപ്പെടെ 102 പ്രതിനിധികളാണ് പിറവം വിളിയനാട് നടക്കുന്ന രണ്ടുദിവസത്തെ ദേശീയ ചിന്തൻ ബൈഠക്കിൽ പങ്കെടുക്കുന്നത്.
വികസിത ഭാരതത്തിൻ്റെ സൃഷ്ടിയ്ക്ക് രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് ഹൃസ്വവും ദീർഘവുമായ കാലയളവിൽ ആവിഷ്കരിക്കേണ്ടതായ സംഘടനാപരമായ പദ്ധതികൾക്കാണ് ഡോ മോഹൻ ജി ഭഗവതിന്റെ മർഗ്ഗദർശനത്തിൽ നടക്കുന്ന രണ്ടു ദിവസത്തെ ചിന്തൻ ബൈഠക്കിൽ പ്രധാനമായും ചർച്ച ചെയ്ത് രൂപം നൽകുന്നത്.
ഭാരതീയ ജ്ഞാന പരമ്പര (BKS) ഭാരതീയ ഭാഷകളുടെ ബോധനം, ഭാരതീയ ഗണിതം, നൈപുണ്യവികസനം, സ്വഭാവരൂപവത്കരണം, വ്യക്തിത്വവികസനം എന്നി വിഷയങ്ങൾക്ക് പ്രത്യേക ഊന്നൽ കൊടുത്ത് രാജ്യവ്യാപകമായി നടന്നുവരുന്ന വിദ്യാഭ്യാസ പരിവർത്തനത്തിൻ്റെ പ്രയോഗവത്കരണംകഴിഞ്ഞ അഞ്ചു വർഷത്തെ അവലോകനവും ഇനി വരുന്ന അഞ്ചുവർഷത്തെ ആസൂത്രണവും ചിന്തൻബൈഠക്കിൽ ആദ്യ ദിവസം വിലയിരുത്തി.അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിസ് സെക്രട്ടറി ജനറലും ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ അദ്ധ്യക്ഷയുമായ ഡോ പങ്കജ് മിത്തൽ, ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ ജനറൽ സെക്രട്ടറി ഡോ അതുൽ കോത്താരി, ദേശീയ സംയോജകൻ എ വിനോദ്, ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സഹ സംയോജകൻ സഞ്ജയ് സ്വാമി എന്നിവർ ഉദ്ഘാടന സഭയിൽ പങ്കെടുത്തു.






Discussion about this post