നാമെല്ലാം ഭാരതീയരാണെന്നും മാതൃഭാരതത്തിന്റെ സംരക്ഷണം നമ്മുടെ കടമയും കര്‍ത്തവ്യവുമാണെന്നും പഠിപ്പിച്ച രാഷ്‌ട്രീയ സ്വയം സേവക സംഘത്തോട് എനിക്ക് ഏറെ ആദരവുണ്ട്.
ഭാരതത്തില്‍ ജനിച്ചവരെല്ലാം ഹൈന്ദവരാണെന്നും ആ സംസ്‌കാരത്തില്‍ അടിയുറച്ചും അഭിമാനിച്ചും അതിനെ സംരക്ഷിച്ചും മാത്രമേ നമുക്കു സ്വത്വത്തെ തിരിച്ചറിയാനും നിലനിര്‍ത്താനും ആകൂ എന്നുമുള്ള സംഘ നിലപാടാണ് ശരിയെന്ന് എന്റെ മനസു പറയുന്നു.
ജാതി, മത, രാഷ്‌ട്രീയ ചിന്തകള്‍ക്ക് അതീതമായി രാഷ്‌ട്രത്തിനു വേണ്ടി നിലകൊള്ളാന്‍ പ്രേരിപ്പിക്കുകയും അതു നടപ്പാക്കി കാണിക്കുകയും ചെയ്യുന്ന സംഘടന ആര്‍എസ്എസ് അല്ലാതെ മറ്റൊന്ന് ഉണ്ടെന്നു തോന്നുന്നില്ല. ആ ഭേദചിന്തയില്ലായ്‌മയാണ് അതിന്റെ കരുത്ത്. സമര്‍പ്പണത്തിന്റേയും സേവനത്തിന്റേയും പാതയിലൂടെയാണ് അവര്‍ സഞ്ചരിക്കുന്നത്.
Discussion about this post