VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികദിനത്തില്‍ ക്ഷേത്രവിമോചനത്തിന് ശംഖനാദം മുഴങ്ങി

VSK Desk by VSK Desk
13 November, 2025
in കേരളം
ShareTweetSendTelegram

കൊച്ചി: ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 89-ാം വാര്‍ഷികദിനത്തില്‍ ക്ഷേത്ര വിമോചനത്തിന്റെ ശംഖനാദം മുഴക്കി കൊച്ചിയില്‍ ടെമ്പിള്‍ പാര്‍ലമെന്റ് നടന്നു. ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ടെമ്പിള്‍ പാര്‍ലമെന്റില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലധികം ക്ഷേത്ര ഭരണ സമിതി പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എളമക്കര ഭാസ്‌കരീയത്തില്‍ സംഘടിപ്പിച്ച ടെമ്പിള്‍ പാര്‍ലമെന്റ് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, എസ്.ജെ.ആര്‍. കുമാര്‍, പി.എന്‍. നാരായണ വര്‍മ്മ, അഡ്വ. അനില്‍ വിളയില്‍, ആചാര്യ എം.കെ. കുഞ്ഞോല്‍, ഇ.എസ്. ബിജു, അഡ്വ. കെ.കെ ബല്‍റാം, വി.ആര്‍. മോഹനന്‍, സി.ആര്‍. രാധാകൃഷ്ണന്‍, വത്സന്‍ തില്ലങ്കേരി, കെ.പി. ശശികല ടീച്ചര്‍, ഷാജി വരവൂര്‍ സമീപം

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലെ അഴിമതിയും ക്ഷേത്ര വിരുദ്ധ നിലപാടുകളും കൊള്ളയും തുറന്നു കാണിക്കുന്നതായിരുന്നു പരിപാടി. ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുന്നവര്‍ക്കെതിരേ സ്വീകരിക്കേണ്ട പദ്ധതികളും ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിട്ട് ഹിന്ദു വിശ്വാസികളെ ക്ഷേത്ര ഭരണമേല്‍പ്പിക്കേണ്ടതിന്റെ നിയമപരമായ കാര്യങ്ങളെക്കുറിച്ചും മറ്റ് പ്രതിഷേധ പരിപാടികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ദേവസ്വം ബോര്‍ഡുകളുടെ കുറ്റകരമായ അഴിമതികള്‍ വിചാരണ ചെയ്യപ്പെട്ട ടെമ്പിള്‍ പാര്‍ലമെന്റ് അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരിനെതിരേയുള്ള കുറ്റപത്രമായി.

ടെമ്പിള്‍ പാര്‍ലമെന്റ് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു അധ്യക്ഷത വഹിച്ചു. വിഎച്ച്പി സംസ്ഥാന സെക്രട്ടറി അനില്‍ വിളയില്‍, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പിള്ളി കൃഷ്ണന്‍ നമ്പൂതിരി, ശബരിമല അയ്യപ്പസേവാ സമാജം അധ്യക്ഷന്‍ പി.എന്‍. നാരായണ വര്‍മ, ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബല്‍റാം മലബാറിലെ ക്ഷേത്രങ്ങളെക്കുറിച്ചും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രശ്നങ്ങളെയും നിയമപരമായ വസ്തുതകളെയും കുറിച്ചും സംസാരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ സി.ആര്‍. രാധാകൃഷ്ണന്‍ ദേവസ്വം ബോര്‍ഡിലായിരുന്നപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ചു. ഭാരതീയ വിചാര കേന്ദ്രം തൃശൂര്‍ ജില്ല ഉപാധ്യക്ഷന്‍ ഷാജി വരവൂര്‍ ഗുരുവായൂര്‍ ക്ഷേത്ര ഭരണ സമിതിയുടെ അഴിമതിയെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് റിട്ട. റവന്യൂ ഇന്‍സ്പെക്ടര്‍ വി.ആര്‍. മോഹനന്‍ കൊച്ചിന്‍ ദേവസ്വം ബോ
ര്‍ഡിന്റെ ക്ഷേത്ര വിരുദ്ധ നിലപാടുകളെക്കുറിച്ചും സംസാരിച്ചു. സര്‍ക്കാരിനെതിരായുള്ള കുറ്റപത്രം ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ അവതരിപ്പിച്ചു.

സംസ്ഥാന ഉപാധ്യക്ഷന്‍ ഇ.എസ്. ബിജു പ്രമേയാവതരണം നടത്തി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി സമാപന പ്രസംഗം നടത്തി. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, സെക്രട്ടറി സാബു ശാന്തി എന്നിവര്‍ സംസാരിച്ചു. പദ്മശ്രീ ആചാര്യ എം.കെ. കുഞ്ഞോല്‍ സംബന്ധിച്ചു. ഹിന്ദു സംഘടനകളുടെ പ്രതിനിധി സംഘം 18നു ശബരിമല സന്ദര്‍ശിച്ച് വസ്തുതകള്‍ വിലയിരുത്തും.

ബോര്‍ഡ് പ്രസിഡന്റിനെ നിശ്ചയിക്കാന്‍ സിപിഎമ്മിന് എന്തധികാരം: ആര്‍.വി. ബാബു

കൊച്ചി: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ നിശ്ചയിക്കാന്‍ സിപിഎം സെക്രട്ടേറിയറ്റിന് എന്തധികാരമാണുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു. ദേവസ്വം ബോര്‍ഡ് നിയമപ്രകാരം ക്യാബിനറ്റ് മന്ത്രിമാര്‍ക്കാണ് ദേവസ്വം പ്രസിഡന്റിനെ നിശ്ചയിക്കാന്‍ അധികാരമുള്ളത്. കെ. ജയകുമാറിനെ പ്രസിഡന്റാക്കിയതുകൊണ്ടുമാത്രം സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്ന രോഷം ഇല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ടെമ്പിള്‍ പാര്‍ലമെന്റില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സ്‌പെഷല്‍ കമ്മിഷണറായിരുന്നപ്പോള്‍ ഭക്തര്‍ക്കായി ഒന്നും ചെയ്യാത്തയാളാണ് ജയകുമാര്‍. ദേവസ്വം ബോര്‍ഡിലെ അഴിമതി ചൂണ്ടിക്കാണിക്കാനോ അതിനെതിരെ എന്തെങ്കിലും നിലപാട് സ്വീകരിക്കാനോ അദ്ദേഹം തയാറായിരുന്നില്ല. കെഎസ്ആര്‍ടിസിക്കായി അയ്യപ്പന്‍മാരെ കൊള്ളയടിക്കുന്നതിന് അനുകൂലമായ നിലപാടായിരുന്നു അദ്ദേഹത്തിന്റെത്. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍പ് ശബരിമലയിലെ കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടത്തുന്നതിനായി ഹിന്ദു സംഘടനകളുടെ യോഗം വിളിക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 18ന് ഹിന്ദു സംഘടനാ പ്രതിനിധികള്‍ ശബരിമല സന്ദര്‍ശിക്കും. അന്നദാനം ഉള്‍പ്പെടെയുള്ളവ നടത്തിക്കൊണ്ടിരുന്ന ഹൈന്ദവ സംഘടനകളെ സന്നിധാനത്തി നിന്നും ഒഴിവാക്കിയത് ഇവര്‍ക്ക് കൊള്ള നടത്താനാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ജിഹാദുകളെത്തുന്നു; കരുതിയിരിക്കണം: വിഎച്ച്പി

കൊച്ചി: പുതിയ ജിഹാദുകളാണ് ദിനം പ്രതിയെന്നാണം വരുന്നതെന്നും ഹിന്ദുസമൂഹം ജാഗ്രതയോടെയിരിക്കണമെന്നും വിഎച്ച്പി സംസ്ഥാന സെക്രട്ടറി അനില്‍ വിളയില്‍ പറഞ്ഞു. മെഡിക്കല്‍ ജിഹാദിനുപുറമെ ഇപ്പോള്‍ ആല്‍ ജിഹാദും വന്നിരിക്കുകയാണ്. ആല്‍ വൃക്ഷങ്ങള്‍ പെട്ടെന്ന് ഉണങ്ങിപ്പോകുന്ന അവസ്ഥ വര്‍ദ്ധിച്ചുവരികയാണ്. നമ്മുടെ സംസ്ഥാനത്തെ എല്ലാ അജണ്ടകളും ഹിന്ദുകേന്ദ്രീകൃതമാണ്. ഒരു ജില്ലയില്‍ ഒരു ഹിന്ദു എംഎല്‍എ മാത്രമെയുള്ളു. ഭാവിയില്‍ ഹിന്ദു എംഎല്‍എ ഇല്ലാത്ത ജില്ലകളുണ്ടാകും. ഹിന്ദുവിന്റെ എണ്ണം കുറയുമ്പോള്‍ 70-80 ശതമാനം മുസ്ലിം ജനസംഖ്യ ഉയരുന്നു. ജനപ്രാതിനിധ്യത്തില്‍ ഹിന്ദുവിന്റെ പ്രാതിനിധ്യം ഇല്ലാതാകുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം: കുമ്മനം

കൊച്ചി: ക്ഷേത്ര സ്വത്തുക്കളുടെ സംരക്ഷണത്തിന് ഭക്തജന സമൂഹം മുന്നിട്ടിറങ്ങണമെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കൈയേറിയ ക്ഷേത്രഭൂമികളില്‍ കൊടിനാട്ടി ജനകീയ പ്രക്ഷോഭത്തിന് തയ്യാറാകണം. സമരമുഖത്ത് മുന്‍നിരയിലുണ്ടാകുമെന്നും കുമ്മനം പറഞ്ഞു

കൊച്ചിയിലെ ടെമ്പിള്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങളുടെ ഭരണ വൈകല്യങ്ങളെ കുറിച്ച് 80കളില്‍ ചേങ്കോട്ടുകോണം മഠാധിപതി സത്യാനന്ദ സരസ്വതി സ്വാമികള്‍ സര്‍ക്കാരില്‍ പ്രതിഷേധമറിയിച്ചതോടെയാണ് ശങ്കരന്‍നായര്‍ കമ്മിഷന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തുടര്‍ന്ന് ക്ഷേത്രവിമോചന പ്രക്ഷോഭങ്ങള്‍ നടന്നു. ക്ഷേത്ര ഭരണമാറ്റമുണ്ടായി. ഇന്ന് ക്ഷേത്രങ്ങള്‍ അഴിമതിയുടെ മേഖലയായി മാറി. ക്ഷേത്ര സ്വത്തുക്കളില്‍ കഴുകന്‍ കണ്ണുമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ക്ഷേത്ര വിമോചനത്തിന് ജീവന്‍ നല്കാനും തയാറാകണം. കുമ്മനം പറഞ്ഞു.

ക്ഷേത്രം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് ഊരാളന്‍മാര്‍: കെ.കെ. ബല്‍റാം

കൊച്ചി: ക്ഷേത്രത്തിലെ പ്രതിഷ്ഠ മൈനറാണ്. ആ സങ്കല്‍പ്പത്തിലാണ് കോടതികള്‍ ഉള്‍പ്പെടെ ക്ഷേത്രങ്ങളെയും പ്രതിഷ്ഠകളെയും കാണുന്നതെന്ന് ആര്‍എസ്എസ് ഉത്തരകേരള പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബല്‍റാം. സ്വന്തം കുട്ടിയുടെ വസ്തുക്കള്‍ അച്ഛനും അമ്മയും മോഷ്ടിക്കുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതിഷ്ഠയുടെ താത്പര്യത്തിനനുസരിച്ചായിരിക്കണം വിധിയെന്ന് കോടതികളോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. മലബാറിലെ ക്ഷേത്രങ്ങളെക്കുറിച്ചും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രശ്‌നങ്ങളും നിയമപരമായ വസ്തുതകളും അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് ഊരാളന്‍മാരെന്നും അദ്ദേഹം പറഞ്ഞു. വിവിധ നിയമങ്ങളും ചരിത്ര പശ്ചാത്തലവും അദ്ദേഹം വിശദീകരിച്ചു.

ShareTweetSendShareShare

Latest from this Category

ഇച്ഛാശക്തിയുള്ള സമൂഹമായി ഹിന്ദുക്കള്‍ മാറണം: സ്വാമി ചിദാനന്ദപുരി

പി. വാസുദേവന്‍ സംഘത്തെ സ്വജീവിതവുമായി ലയിപ്പിച്ചു: സ്വാമി ചിദാനന്ദപുരി

ആ ‘ട്രൂ കേരള സ്റ്റോറി’ വാര്‍ത്ത ദുരുദ്ദേശ്യത്തോടെ വളച്ചൊടിച്ചത്: പവന്‍ ജിന്‍ഡാല്‍

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: ഹാട്രിക്കടിച്ച് മലപ്പുറം

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിൽ; ആദ്യ ഘട്ടം ഡിസംബർ ഒമ്പതിനും രണ്ടാം ഘട്ടം ഡിസംബർ 11നും, തീയതികൾ പ്രഖ്യാപിച്ച് തെര.കമ്മിഷൻ

ദേശഭക്തിഗാനം: ഒഎന്‍വിക്കും വൈലോപ്പിള്ളിക്കും എതിരെ കേസെടുക്കുമോ – ജെ. നന്ദകുമാര്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

എബിവിപി ദേശീയ അധ്യക്ഷനായി പ്രൊഫ രഘു രാജ് കിഷോർ തിവാരിയും ദേശീയ ജനറൽ സെക്രട്ടറിയായി ഡോ. വീരേന്ദ്ര സിംഗ് സോളങ്കിയും തെരഞ്ഞെടുക്കപ്പെട്ടു

ഇച്ഛാശക്തിയുള്ള സമൂഹമായി ഹിന്ദുക്കള്‍ മാറണം: സ്വാമി ചിദാനന്ദപുരി

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികദിനത്തില്‍ ക്ഷേത്രവിമോചനത്തിന് ശംഖനാദം മുഴങ്ങി

പി. വാസുദേവന്‍ സംഘത്തെ സ്വജീവിതവുമായി ലയിപ്പിച്ചു: സ്വാമി ചിദാനന്ദപുരി

ആ ‘ട്രൂ കേരള സ്റ്റോറി’ വാര്‍ത്ത ദുരുദ്ദേശ്യത്തോടെ വളച്ചൊടിച്ചത്: പവന്‍ ജിന്‍ഡാല്‍

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: ഹാട്രിക്കടിച്ച് മലപ്പുറം

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിൽ; ആദ്യ ഘട്ടം ഡിസംബർ ഒമ്പതിനും രണ്ടാം ഘട്ടം ഡിസംബർ 11നും, തീയതികൾ പ്രഖ്യാപിച്ച് തെര.കമ്മിഷൻ

സംസ്‌കൃതം സമൂഹത്തെ സര്‍ഗാത്മകമാക്കും: ദത്താത്രേയ ഹൊസബാളെ

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies