കൊച്ചി: ആര്‍എസ്എസ് മുന്‍ വിഭാഗ് പ്രചാരകും മാതൃകാ പ്രചരണാലയം മുന്‍ ജനറല്‍ മാനേജരുമായിരുന്നു എം. ശിവദാസന്‍ (75) അന്തരിച്ചു. ഭൗതിക ശരീരം കലുര്‍ നവഗ്രഹ ലൈനില്‍ ശ്രീ വല്‍സം വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം പച്ചാളം ശ്മാശനത്തില്‍ സംസ്‌കാരം നടത്തി.
എറണാകുളം പരമാരാ ശാഖാ മുഖ്യശിക്ഷക് ആയിട്ടായിരുന്നു തുടക്കം. പിന്നീട് എറണാകുളം നോര്‍ത്ത് – കലൂര്‍ മണ്ഡല്‍ കാര്യവാഹായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടനെ തന്നെ ഡിഐആര്‍ പ്രകാരം ജയിലിലായി. മാസങ്ങള്‍ക്ക് ശേഷം 1976 ജനുവരി അവസാനത്തോടെ പ്രചാരകനായി തിരുവനന്തപുരം മഹാനഗരത്തില്‍ എത്തി. അടിയന്തരാവസ്ഥക്ക് ശേഷം 1978ല്‍ തിരുവനന്തപുരം ജില്ലാ പ്രചാരക്, പിന്നീട് കണ്ണൂര്‍ ഉള്‍പ്പെട്ട കോഴിക്കോട് വിഭാഗ് പ്രചാരക്, തിരുവനന്തപുരം വിഭാഗ് പ്രചാരക് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1990കളില്‍ അദ്ദേഹം പ്രചാരക വൃത്തിയില്‍ നിന്ന് വിരമിച്ചു. തുടര്‍ന്ന് മാതൃകാ പ്രചരണാലയത്തിന്റെ ജനറല്‍ മാനേജരായി പ്രവര്‍ത്തിച്ചു. രാഷ്ട്ര ധര്‍മ്മ പരിഷത് ജനറല്‍ സെക്രട്ടറി, മാനവ സേവ സമിതി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
സീമാജാഗരണ്‍ മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍, ആര്‍എസ്എസ് ദക്ഷിണ പ്രാന്ത സഹകാര്യവാഹും ജന്മഭൂമി ജനറല്‍ മാനേജരുമായ കെ.ബി. ശ്രീകുമാര്‍, പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍, പ്രാന്ത പ്രചാരക്പ്രമുഖ് ടി.എസ് അജയകുമാര്‍, പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ഗണേശന്‍, പ്രാന്ത കാര്യകാരി സദസ്യന്‍ കെ. സദന്‍ കുമാര്‍, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷന്‍ എം. മോഹനന്‍, ജന്മഭൂമി അസി. മാനേജര്‍ എന്‍.എസ്. ബാബു, ധർമ്മ ജാഗരൺ സഹസംയോജക് എം.ആര്‍. കൃഷ്ണകുമാര്‍ തുടങ്ങി നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
എം. വത്സല കര്‍ത്ത, എം.സുകുമാരന്‍, എം. ശ്രീദേവി രാമചന്ദ്രന്‍, എം.ജയശ്രീ രവീന്ദ്രന്‍, പരേതരായ എം. കമലാകര മേനോന്‍, എം.പീതാംബര മേനോന്‍, എം. സുശീല ബാലചന്ദ്രന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
















Discussion about this post