തിരുവനന്തപുരം: കേരള രാജ്ഭവന്‍ ഔദ്യോഗികമായി ലോക്ഭവന്‍ കേരളം ആയി. പേര് മാറ്റം സംബന്ധിച്ച് ലോക്ഭവന്‍ കേരളം എന്നെഴുതിയ ബോര്‍ഡ് പ്രധാന ഗേറ്റില്‍ സ്ഥാപിച്ചു. ആദ്യ അതിഥിയായി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഇന്നലെ ലോക്ഭവനില്‍ എത്തി.
രാജ് ഭവനുകള്‍ രാജ്യത്താകമാനം ലോക് ഭവനുകളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് കേരളത്തിലും പേരുമാറ്റം നടത്തിയതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു.
ലോക്ഭവന്‍ ഇനി ജനകീയമായിരിക്കും. കൊളോണിയലിസത്തില്‍ നിന്ന് ജനാധിപത്യ മനോഭാവത്തിലേക്കുള്ള സുപ്രധാന മാറ്റത്തിന്റെ പ്രതീകമാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവന്‍ എന്ന വാക്കില്‍ ആദ്യം സംസ്ഥാനത്തിന്റെ പേര് എഴുതിയിരുന്ന സ്ഥാനത്ത് ഇനി ലോക്ഭവന്‍ എന്ന വാക്കിനു ശേഷമാണ് സംസ്ഥാനത്തിന്റെ പേര് എഴുതേണ്ടത്.
















Discussion about this post