കൊച്ചി: ഏകപക്ഷീയ വായനയിൽ കൂടെ അംബേദ്കറെ മനസ്സിലാക്കാൻ കഴിയില്ലയെന്ന് കുരുക്ഷേത്ര പ്രകാശൻ ചീഫ് എഡിറ്റർ ജി. അമൃതരാജ്. വിശ്വസംവാദ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കർ രചിച്ച ‘വിപ്ലവവും പ്രതിവിപ്ലവവും പ്രാചീന ഭാരതത്തിൽ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു ചർച്ച.
ആര്യൻ അക്രമവാദ സിദ്ധാന്തതെക്കുറിച്ച് അംബേദ്കർ പറഞ്ഞത് പലപ്പോഴും ഇടത് ചരിത്രക്കാരന്മാരോ ബുദ്ധിജീവികളോ സംസാരിക്കാറില്ലയെന്നും അവർ അംബേദ്കറെ ശരിയായ രീതിയിൽ അവതരിപ്പിക്കാറില്ല,സിദ്ധാന്തകരും സ്മരിക്കാറില്ല. ബുദ്ധിസത്തെ വിലയിരുത്തുന്നത്തിൽ അംബേദ്കർക്ക് പറ്റിയ പിഴവ് “വിപ്ലവവും പ്രതി വിപ്ലവവും പ്രാചീന ഭാരതത്തിൽ” എന്ന പുസ്തകം വായിക്കുമ്പോൾ നമ്മുക്ക് മനസ്സിലാകും. ഇതുപോലെ മറ്റു പല പുസ്തകങ്ങളിലും ഇതേ സമീപനങ്ങളുണ്ടെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
അവന്തി പബ്ലിക്കേഷൻസ് ഡയറക്ടർ മാത്യൂസ് അവന്തി അധ്യക്ഷതവഹിച്ച പരിപാടിയിൽ ആർഎസ്‌എസ് പ്രചാരകായിരുന്ന സ്വർഗീയ പി. പരമേശ്വർജിയെ അനുസ്മരണം വി. മഹേഷ് നടത്തി സംസാരിച്ചു. അഡ്വ. സജു സ്വാഗതവും ആർ. രഘുരാജ് നന്ദിയും പറഞ്ഞു.















Discussion about this post