ഇടുക്കി: വനവാസി ഊരുകളിലേക്ക് ആരോഗ്യക്ഷേമത്തിന്റെ സന്ദേശവുമായി നാഷണല്‍ മെഡിക്കോസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ശിവരാത്രിദിനത്തില്‍ സ്വാസ്ഥ്യസേവായാത്രയും മെഗാ മെഡിക്കല്‍ ക്യാമ്പും നടത്തും. ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണത്തിന് വഴിയൊരുക്കിയ വനവാസി മൂപ്പന്‍ ചെമ്പന്‍ കൊലുമ്പന്റെ ഓര്‍മ്മകളുണര്‍ത്തിയാണ് യാത്ര.
സേവാ യാത്രയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങ് പതിനാലിന് കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നിര്‍വഹിക്കും. 14ന് രാത്രി എട്ടിന് ആനച്ചാലില്‍ നിന്ന് ചെമ്പന്‍ കൊലുമ്പന്റെ പിന്മുറക്കാര്‍ ഉദ്ഘാടനം ചെയ്യുന്ന യാത്ര 15ന്, ശിവരാത്രി ദിവസം രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ജില്ലയിലെ തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചിലേറെ കേന്ദ്രങ്ങളില്‍ ഒരേ സമയം മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. പൊതുജനങ്ങള്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധനയും ആവശ്യമായ ചികിത്സയും നല്‍കും. ഒപ്പം തെരഞ്ഞെടുത്ത വനവാസി ഉന്നതികളില്‍ അമൃതാ ആശുപത്രിയുമായി സഹകരിച്ച് മൊബൈല്‍ ഡെന്റല്‍ ക്ലിനിക്കും പ്രവര്‍ത്തിക്കും. ദന്തസംബന്ധമായ രോഗങ്ങള്‍ക്കും മറ്റ് സാധാരണ അസുഖങ്ങള്‍ക്കും സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാക്കും.ശേഷം ആനച്ചാലില്‍ മടങ്ങിയെത്തുന്ന യാത്രാസംഘം അനുഭവങ്ങള്‍ പരസ്പരം പങ്ക് വച്ച് പിരിയും.
വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ സഹകരണത്തോടെയാണ് പരിപാടി. കേരളത്തിലെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്ന്‌തെരഞ്ഞെടുത്ത അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളും സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ സീനിയര്‍ തസ്തികകളില്‍ സേവനം അനുഷ്ഠിക്കുന്ന അമ്പതോളം മുതിര്‍ന്ന ഡോക്ടര്‍മാരുമാണ് ചെമ്പന്‍ കൊലുമ്പന്‍ സ്വാസ്ഥ്യ സേവായാത്രയില്‍ പങ്കെടുക്കുന്നത്. ഭാരതത്തിന്റെ വടക്കുകിഴക്കന്‍ മേഖലയടക്കം വിവിധ സംസ്ഥാനങ്ങളില്‍ എല്ലാ വര്‍ഷവും നടന്നുവരുന്ന സേവാ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇടുക്കിയിലെ ഊരുകളിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്.
ആരോഗ്യരംഗത്ത് സേവന മനോഭാവം ശക്തിപ്പെടുത്തുന്നതിനും ഭാവി ഡോക്ടര്‍മാരില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തുന്നതിനുമായാണ് യാത്രയെന്ന് നാഷണല്‍ മെഡിക്കോസ് ഓര്‍ഗനൈസേഷന്റെ സെക്രട്ടറി ഡോ. അരുണ്‍ അറിയിച്ചു. ക്യാമ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്: 9901510321
മെഡിക്കല്‍ ക്യാമ്പ് നടക്കുന്ന കേന്ദ്രങ്ങള്‍
അടിമാലി, ചൂരക്കട്ടന്‍കുടി ഉന്നതി, മച്ചിപ്ലാവ് ഫ്‌ളാറ്റ്, പരിഷക്കല്ല്, മില്‍മപ്പടി, പടിക്കപ്പ്, അഞ്ചാം മൈല്‍ വാളറ, കുളമാന്‍കുഴി കുടി, തുമ്പിപ്പാറകുടി ഉന്നതി, 4 സെന്റ് കോളനി, പതിനാലാം മൈല്‍, കുതിരയള കുടി, ഒഴുവുതടം ഉന്നതി, വെളിയമ്പാറകുടി ഉന്നതി, കമ്പനിക്കുടി ഉന്നതി, മാങ്കുളം, മുനിപ്പാറ, സിങ്കുകുടി, ചൊക്രമുടി കുടി, ബൈസണ്‍വാലി, കോമാളി കുടി, നെല്ലിക്കാട്, 20 ഏക്കര്‍ സെറ്റില്‍മെന്റ്, കാഞ്ഞിരവേലി, തട്ടേക്കണ്ണി, പാലപ്ലാവ് കോളനി, വരിക്കമുത്തന്‍, സൗത്ത് കത്തിപ്പാറ, മച്ചിപ്ലാവ് ലക്ഷംവീട് കോളനി, ഷെവല്‍ കുടി, കട്ടമുടി, കുരിശുപാറ, പൊളിഞ്ഞപാലം,

















Discussion about this post