കോട്ടക്കല്‍: മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ഷെഗ്ഗാവില്‍ നടന്ന ‘ദേശീയ ആരോഗ്യ 2026’ എന്ന ചടങ്ങില്‍ വെച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നും കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍ ‘ആയുര്‍വേദ ഗൗരവ് സമ്മാന്‍’ പുരസ്കാരം സ്വീകരിച്ചു.
ആയുര്‍വേദ മേഖലയിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. രാഷ്ട്രപതി ഉദ്ഘാടനം നിര്‍വ്വഹിച്ച സമ്മേളനത്തില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിന്‍ഡെ, സുനേത്ര പവാര്‍, കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്റാവു ജാദവ്, കേന്ദ്ര സ്പോര്‍ട്സ്, യുവജനകാര്യ സഹമന്ത്രി രക്ഷ ഖഡ്സെ, മഹാരാഷ്ട്ര ടെക്സ്റ്റൈല്‍സ് വകുപ്പുമന്ത്രി സഞ്ജയ് സാവ്കറെ, മഹാരാഷ്ട്ര ദുരിതാശ്വാസ, പുനരധിവാസ വകുപ്പുമന്ത്രി മകരന്ദ് പാട്ടീല്‍, മഹാരാഷ്ട്ര തൊഴില്‍മന്ത്രി ആകാശ് ഫുണ്ഡ്കര്, സഞ്ജയ് കൂട്ടെ എംഎല്‍എ, കേന്ദ്ര ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച, അഖില ഭാരതീയ ആയുര്‍വേദ മഹാസമ്മേളന് ചെയര്മാന് വൈദ്യ രാകേഷ് ശര്‍മ്മ, മഹാസമ്മേളന് ട്രസ്റ്റ് ചെയര്മാന് വൈദ്യ ദേവേന്ദ്ര ത്രിഗുണ, മഹാസമ്മേളന് ചീഫ് സെക്രട്ടറി വൈദ്യ എസ്.എന്‍. പാണ്ഡേ, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്മാന് ഡോ. അശുതോഷ് ഗുപ്ത, മഹാരാഷ്ട്ര ആയുര്‍വേദ സമ്മേളന് ചെയര്മാന് വൈദ്യ സതീഷ് ഭട്ടഡ് എന്നിവര്‍ സന്നിഹിതരായിരുന്നു.















Discussion about this post