VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

VSK Desk by VSK Desk
23 March, 2026
in കേരളം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

കൊച്ചി: അടുത്ത ഒക്‌ടോബറോടുകൂടി എല്ലാ ഗ്രാമങ്ങളിലും സ്ഥലങ്ങളിലും ആര്‍എസ്എസ് ശാഖകള്‍ ഉണ്ടാകുമെന്ന് ദക്ഷിണ കേരളം സഹ പ്രാന്ത കാര്യവാഹ് കെ.ബി. ശ്രീകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ പൂര്‍ണമാകുന്നതോടെയാണ് പ്രവര്‍ത്തനം എല്ലായിടത്തും എത്തുന്നത്. 7000 ശാഖകള്‍ ഇപ്പോഴുണ്ട്. ഒക്‌ടോബറോടെ സംഘ പ്രവര്‍ത്തനമില്ലാത്ത സ്ഥലങ്ങള്‍ ഉണ്ടാകില്ല. ശാഖകളുടെയും പ്രവര്‍ത്തകരുടെയും എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കുന്നുണ്ട്. ഹരിയാനയിലെ സമാല്‍ഖായില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയുടെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു കെ.ബി. ശ്രീകുമാര്‍.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടനാ സംവിധാനത്തിലും ഘടനാപരമായ മാറ്റം ഉണ്ടാവുകയാണ്. നിലവില്‍ ഉത്തര കേരളം, ദക്ഷിണ കേരളം എന്നിങ്ങനെ രണ്ട് പ്രാന്തങ്ങളായി പ്രവര്‍ത്തിച്ചിരുന്ന രീതി മാറ്റി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് സംഭാഗുകളായി പുനഃക്രമീകരിക്കും. പ്രവര്‍ത്തന സൗകര്യാര്‍ത്ഥവും സംഘടനാ വിപുലീകരണത്തിന്റെ ഭാഗവുമായാണ് ഈ മാറ്റം.

നിലവില്‍ 65-70 രാജ്യങ്ങളില്‍ സംഘത്തിന്റെ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനമുണ്ട്. സാമാജിക പരിവര്‍ത്തനം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി അഞ്ച് കാര്യങ്ങളാണ് സ്വയം സേവകരും പൊതുസമൂഹവും ഏറ്റെടുക്കേണ്ടത്. കുടുംബ മൂല്യങ്ങളെ സംരക്ഷിക്കുക. ഇത് വീടുകളില്‍ നിന്നും തുടങ്ങേണ്ടതുണ്ട്. വര്‍ദ്ധിച്ചുവരുന്ന മദ്യം, മയക്കുമരുന്ന്, വിവാഹമോചന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കുടംബ പ്രബോധനത്തിലൂടെ സാധിക്കും.

അതുപോലെ സാമൂഹ്യ സമത്വത്തിനായി ഒന്നടങ്കം പ്രവര്‍ത്തിക്കേണ്ടതുണ്ട്. സമാജവും വ്യക്തികളും ഇക്കാര്യം ഏറ്റെടുക്കേണ്ടതുണ്ട്. അതുപോലെ സ്വദേശി സ്വാഭിമാനത്തോടെയുള്ള സ്വാശ്രയ സമ്പദ് വ്യവസ്ഥ വളര്‍ന്നുവരണം. എല്ലാ കുടുംബങ്ങളും തൊഴില്‍ശാലയായി മാറണം. സംരംഭകരായി മാറണം. അതില്‍ അഭിമാനം കൊള്ളണം.

പരിസ്ഥിതി വേറിട്ട ഒന്നല്ല. നമ്മുടെ പ്രാചീന സങ്കല്പമാണ്. പ്രകൃതിയെ കൂടെ നിര്‍ത്തി ജലസംരക്ഷണവും വൃക്ഷത്തൈ നടുകയും മറ്റ് ജീവജാലങ്ങള്‍ക്ക് ജീവിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കുകയും ചെയ്യണം. ഇതിനായി ബോധവല്‍ക്കരണം നടത്തണമെന്നും കെ.ബി. ശ്രീകുമാര്‍ പറഞ്ഞു. പുരോഗതിക്കൊപ്പം പൗരധര്‍മ്മവും നാം അനുവര്‍ത്തിക്കേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണ്.

ഭാരതമൊട്ടാകെ പത്തു കോടിയിലധികം വീടുകളില്‍ സംഘ സന്ദേശം എത്തിച്ചപ്പോള്‍ കേരളത്തില്‍ മാത്രം 22 ലക്ഷം വീടുകളില്‍ പ്രവര്‍ത്തകര്‍ നേരിട്ടെത്തി. ഇതില്‍ 64,000 മുസ്ലീം കുടുംബങ്ങളും 54,000 ക്രൈസ്തവ കുടുംബങ്ങളും ഉള്‍പ്പെടുന്നു. കേരളത്തില്‍ ഇതുവരെ 1500 ഓളം ഹിന്ദു സമ്മേളനങ്ങള്‍ നടന്നു. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. സംഘശതാബ്ദി യുവകാര്യക്രമങ്ങളുടെ ഭാഗമായി ജനുവരി 12ന് ദക്ഷിണ കേരള പ്രാന്തത്തില്‍ 381 മണ്ഡലങ്ങളില്‍ വിവേകാനന്ദ ജയന്തി സാംഘിക്കുകള്‍ നടന്നു. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കായി തിരുവനന്തപുരത്തും എറണാകുളത്തുമായി സംഘടിപ്പിച്ച ബ്ലൂമിങ് ഭാരത് വൈചാരിക സംവാദ പരിപാടിയില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, എസ്. ഗുരുമൂര്‍ത്തി, ശ്രീധര്‍ വെമ്പു, ഡോ. എസ്. സോമനാഥ് എന്നിവര്‍ പങ്കെടുത്തു. വേലുത്തമ്പി ദളവയുടെ നാവിക സേനാനായകനായ ചെമ്പിലരയന്റെ സ്മരണകളുണര്‍ത്തി ബോള്‍ഗാട്ടി കായലില്‍ ആര്‍എസ്എസ് കൊച്ചി നഗരത്തിലെ സ്വയം സേവകര്‍ നടത്തിയ ഘോഷ് പ്രദര്‍ശനം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ഇതിന്റെ തുടര്‍ച്ചയായി വേലുത്തമ്പി ദളവയുടെ വീരാഹൂതി സ്മരണകളുണര്‍ത്തി ഈ മാസം 27 മുതല്‍ 29 വരെ റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ സ്വരസം (സ്വാഭിമാന്‍) എന്ന സൈക്കില്‍ യാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ഗണേശനും പങ്കെടുത്തു.

Tags: RSSRSS100RSS100_Kerala
ShareTweetSendShareShare

Latest from this Category

തപസ്യ സുവർണോത്സവ സാഹിത്യ മത്സരം

ഭൂസുപോഷണ യജ്ഞം സദ്ഗുരു മഹാമണ്ഡലേശ്വർ ശ്രീമദ് ആനന്ദവനം ഭാരതി മഹാരാജ് ഉദ്ഘാടനം ചെയ്യും

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം ; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

സങ്കുചിത പ്രാദേശികവാദം ആപത്ത് : ഭാരതീയവിചാരകേന്ദ്രം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

ആർഎസ്എസ് ശതാബ്ദി: കേരളത്തിൽ 22 ലക്ഷം വീടുകൾ സമ്പർക്കം ചെയ്തു ; മാഘമഹോത്സവം ദേശീയ ശ്രദ്ധയിൽ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

തപസ്യ സുവർണോത്സവ സാഹിത്യ മത്സരം

ഭൂസുപോഷണ യജ്ഞം സദ്ഗുരു മഹാമണ്ഡലേശ്വർ ശ്രീമദ് ആനന്ദവനം ഭാരതി മഹാരാജ് ഉദ്ഘാടനം ചെയ്യും

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം ; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

മാനവരാശിയെ നയിക്കുകയാണ് ഭാരതീയ ദര്‍ശനത്തിന്റെ ദൗത്യം: ദത്താത്രേയ ഹൊസബാളെ

സങ്കുചിത പ്രാദേശികവാദം ആപത്ത് : ഭാരതീയവിചാരകേന്ദ്രം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies