തപസ്യ കലാ-സാഹിത്യ വേദിയുടെ അമ്പതാം വാര്‍ഷികോത്സവത്തോടനുബന്ധിച്ച് യുവ എഴുത്തുകാര്‍ക്കായി സംസ്ഥാനതലത്തില്‍ കവിത, ചെറുകഥ. ലേഖനം എന്നി മേഖലകളില്‍ മത്സരം സംഘടിപ്പിക്കുന്നു. 15 വയസ്സു മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്കാണ് ഇതില്‍ പങ്കെടുത്താന്‍ അര്‍ഹതയുണ്ടാവുക. “കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനവും തുഞ്ചത്ത് എഴുത്തച്ഛനും” എന്നതാണ് ലേഖനത്തിനുള്ള വിഷയം. A-4 ഷീറ്റില്‍ 25 പുറത്തില്‍ കവിയാത്തതായിരിക്കണം ലേഖനം. കവിത, ചെറുകഥ എന്നിവയക്ക് പ്രത്യേക വിഷയങ്ങളോ വലുപ്പപരിധിയോ ഇല്ല. മൗലികരചനയാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ കത്തും ജനനതീയതി അടക്കമുള്ള വിശദാംശങ്ങള്‍ അടങ്ങിയ ചെറു ബയോഡാറ്റയും ഒന്നിച്ച് 2026 ഏപ്രില്‍ 20 നുള്ളില്‍ തപസ്യ, കേസരിഭവന്‍ (അഞ്ചാംനില, ചാലപ്പുറം പി.ഒ, കോഴിക്കോട് 673002 , ഫോണ്‍ 9895395973 എന്ന വിലാസത്തില്‍ സൃഷ്ടികള്‍ കിട്ടിയിരിക്കണം. രചനകളെല്ലാം മലയാളത്തില്‍ ഡി.ടി.പി ചെയ്താണ് അയക്കേണ്ടത്.
ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് മഹാകവി അക്കിത്തം സ്മാരക പുരസ്കാരവും (കവിത, ഒ.വി.വിജയന് സ്മാരക പുരസ്കാരവും (ചെറുകഥ), വി.എം. കൊറാത്ത് സ്മാരക പുരസ്കാരവും (ലേഖനം) ആണ് നൽകുക. 15000 രൂപയും പ്രശസ്തിപത്രവും കീര്‍ത്തിശില്പവും അടങ്ങുന്ന ഈ പുരസ്കാരം 2026 മെയ് 15,16 തീയതികളില്‍ കോഴിക്കോട്ട് നടക്കുന്ന സുവര്‍ണോത്സവ സമാപനപരിപാടിയില്‍ വിതരണം ചെയ്യും.
ഓരോ മേഖലയില്‍നിന്നും വിദഗ്ദ്ധസമിതി തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.














Discussion about this post