കളമശേരി: സംശുദ്ധ ഭൂമി-സമൃദ്ധ ഭൂമി എന്ന വീക്ഷണത്തോടെ ഭൂമിയെ മാതൃസങ്കല്പത്തില്‍ ആദരവോടെയും സ്‌നേഹത്തോടെയും പരിപാലിക്കുകയെന്ന ഉദാത്തമായ ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ് സുപോഷണ യജ്ഞമെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി.
ഭൂ സുപോഷണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. തേവയ്‌ക്കല്‍ മുക്കോട്ടില്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഭൂമിപൂജ, വൃക്ഷപൂജ, ജലപൂജ, ഗോപൂജ എന്നിവ സ്വാമിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു. പ്രകൃതിയും മനുഷ്യനും പരസ്പര ആശ്രിതമായിട്ടുള്ള ഒന്നാണെന്നും പ്രകൃതി ശുദ്ധമായി നിലനിന്നാലേ നമുക്കും ആരോഗ്യത്തോടെ നിലനില്‍പ്പുള്ളൂ എന്ന ശാസ്ത്ര സത്യം മനസിലാക്കി മണ്ണും വൃക്ഷവും ജലവും അന്നവും ഗോമാതാവും കൃത്യമായി സംരക്ഷിക്കപ്പെടേണ്ടതാണെന്നും സ്വാമി അഭിപ്രായപ്പെട്ടു.
ക്ഷേത്ര സമിതി ഭാരവാഹികള്‍ പൂര്‍ണകുംഭം നല്‍കി സ്വാമിയെ വരവേറ്റു. ചടങ്ങില്‍ ഭൂ സുപോഷണ യജ്ഞം ദക്ഷിണ കേരളം സംയോജകന്‍ സി.ജി. കമലാകാന്തന്‍, എസ്. ശിവകുമാര്‍, ആര്‍. രാകേഷ് ലാല്‍ എന്നിവര്‍ സംസാരിച്ചു.

















Discussion about this post