ആലപ്പുഴ: വെല്ലുവിളികളെ ഒത്തൊരുമയോടെ നേരിടുന്ന കുട്ടനാട്ടുകാര്‍ ഹിന്ദുഏകതാ സമ്മേളനത്തിലും ഐക്യത്തിന്റെ കരുത്ത് തെളിയിച്ചു. സമ്മേളനങ്ങള്‍ നടത്താന്‍ വലിയ മൈതാനങ്ങള്‍ ഇല്ലാത്ത കുട്ടനാട് കൈനകരിയില്‍ ആറ്റില്‍ രണ്ട് ജങ്കാറുകള്‍ അടുപ്പിച്ചിട്ട് അതില്‍ സ്റ്റേജ് കെട്ടിയാണ് ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചത്.
ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൈന്ദവ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണ്. ന്യായമായ അവശ്യങ്ങള്‍ പോലും നേടിയെടുക്കാനാകാതെ ഹൈന്ദവ സമൂഹം പലതിന്റേയും പേരില്‍ ഭിന്നിച്ചു നില്‍ക്കുകയാണ്. ഈ സ്ഥിതി മാറണം, അതിന് ഇത്തരം കൂട്ടായ്മകള്‍ കരുത്തുപകരുമെന്ന് ടീച്ചര്‍ പറഞ്ഞു.
നിരവധി സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും കൈനകരിയിലേത് പ്രത്യേക അനുഭവമാണ്. ആറ്റില്‍ ജങ്കാറുകളില്‍ സ്റ്റേജ് സ്ഥാപിച്ച് നടത്തിയ സമ്മേളനം പ്രത്യേക അനുഭവമായെന്നും ടീച്ചര്‍ വ്യക്തമാക്കി. ഘോഷയാത്രയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. അരുണ്‍ സുബ്രഹ്മണ്യം സൂര്യഗായത്രി അധ്യക്ഷനായി. കൈകൊട്ടിക്കളി, ദേശഭക്തിഗാനാലാപനം തുടങ്ങിയവയും സമ്മേളനത്തിന് മാറ്റുകൂട്ടി. സംയോജക് എന്‍. രാജേഷ്, ആര്‍എസ്എസ് കുട്ടനാട് ഖണ്ഡ് കാര്യവാഹ് മനോജ് ജോഷി, ഖണ്ഡ് സേവാ പ്രമുഖ് ഷിബു പനയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

















Discussion about this post