2-ാമത് സ്വരാജ് ശങ്കുണ്ണി പിള്ള സ്മാരക ദേശബന്ധു മാധ്യമ പുരസ്കാരം അപേക്ഷകൾ ക്ഷണിച്ചു
കോട്ടയം: വിശ്വസംവാദകേന്ദ്രം കോട്ടയം യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ വർഷത്തെ നാരദ ജയന്തി മാധ്യമപുരസ്കാരത്തിന് (2025-2026) അപേക്ഷകൾ ക്ഷണിക്കുന്നു. വിഷയം : മാനുഷിക താല്പര്യം മുൻനിർത്തിയുള്ള മികച്ച സ്റ്റോറി / റിപ്പോർട്ട്.
2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ കോട്ടയം ജില്ലയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ, വാർത്തകൾ, ഫോട്ടോകൾ, എന്നിവ മത്സരത്തിന് അയക്കാം. പ്രിൻ്റ് മീഡിയ, ദൃശ്യമീഡിയ എന്നിവയ്ക്ക് പ്രത്യേകം പുരസ്കാരം നൽകും.
സ്വരാജ് ശങ്കുണ്ണി പിള്ള സ്മാരക ദേശബന്ധു പുരസ്കാരവും 10001 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കേറ്റും ആണ് നൽകുന്നത്.
പ്രസ്തുത വിഷയം സംബന്ധിച്ച് പ്രസിദ്ധീകരിച്ച പ്രിൻ്റ് മീഡിയ 3 പകർപ്പുകൾ / വീഡിയോ വിഷ്വൽ എന്നിവ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതം 2026 ഏപ്രിൽ 20 വൈകിട്ട് 5 മണിക്ക് മുൻപായി താഴെ കാണുന്ന വിലാസത്തിൽ ലഭിക്കണം.
കൺവീനർ,
വിശ്വസംവാദകേന്ദ്രം,
ഗോവിന്ദം, തിരുനക്കര, കോട്ടയം -1
Email ID: [email protected]
കൂടുതൽ വിവരങ്ങൾക്ക്
സൂരജ് – 9846802646
ജയകുമാർ – 7025304440
എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് 2026 മെയ്യ് മാസം 2-ാം തീയതി ശനിയാഴ്ച പുരസ്‌കാരങ്ങൾ നൽകും.















Discussion about this post