പയ്യന്നൂർ: കഴിഞ്ഞ 92 വർങ്ങളായി മുടങ്ങാതെ ചിങ്ങമാസത്തിൽ കൃഷ്ണഗാഥ പാരായണം ചെയ്തുവരുന്ന ചിറക്കലിലെ ഗണപതിയാടൻ നാണിക്കുട്ടിയമ്മയെ തപസ്യ കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രായത്തിൻ്റെ അവശതകളെ കൂസാതെ 103-ാം വയസ്സിലും കൃഷ്ണഗാഥ പാരായണം ചെയ്തുവരുന്ന നാണിക്കുട്ടിയമ്മയെ മാത്തിലുള്ള ചെറുമകളുടെ വീട്ടിൽ വെച്ച് സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട് പൊന്നാടയണിയിച്ച് ആദരിച്ചു.
തപസ്യ കണ്ണൂർ ജില്ല പ്രസിഡൻ്റ് അഡ്വ പി.പി സന്ദീപ് കുമാർ തപസ്യയുടെ ഉപഹാരവും നൽകി. തപസ്യ സംസ്ഥാന സിക്രട്ടറി രാമകൃഷ്ണൻ വെങ്ങര, അഡ്വ പി അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.













